- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: ജിതു റായിക്ക് വെള്ളി; ഒളിമ്പിക്സിന് യോഗ്യത
ഗ്രാനഡ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജിതു റായിക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ജിതു രണ്ടാമതെത്തിയത്. ഈ ജയത്തോടെ 2016 ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറായി ജിതു റായി. ലോക അഞ്ചാം റാങ്കുകാരനാണ് ജിതു. ജിതുവിന്റെ തുടർച്ചയായ അഞ്ചാമത്തെ അന്താരാഷ്ട്ര മെഡലാണിത്. ദക്ഷിണകൊറിയയുടെ ഇരട
ഗ്രാനഡ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജിതു റായിക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ജിതു രണ്ടാമതെത്തിയത്. ഈ ജയത്തോടെ 2016 ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറായി ജിതു റായി. ലോക അഞ്ചാം റാങ്കുകാരനാണ് ജിതു. ജിതുവിന്റെ തുടർച്ചയായ അഞ്ചാമത്തെ അന്താരാഷ്ട്ര മെഡലാണിത്. ദക്ഷിണകൊറിയയുടെ ഇരട്ട ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോർഡിന് ഉടമയുമായ ജിൻ ജിംഗോയ്ക്കാണ് ഈ ഇനത്തിൽ സ്വർണം.
അതേസമയം ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര നിരാശപ്പെടുത്തി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിൽ ബിന്ദ്ര ഫൈനൽ കാണാതെ പുറത്തായി. ഇതോടെ ബിന്ദ്രയ്ക്ക് അടുത്ത ഒളിന്പിക്‌സ് നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Next Story