കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശ്വാസകോശരോഗചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്ഷയരോഗ ബോധവൽക്കരണ പരിപാടികൾ അമൃത ആശുപത്രിയിൽ നടത്തി.

''ഒരുമിക്കാം, ക്ഷയരോഗം തുടച്ചു നീക്കാം'' എന്ന ഈ വർഷത്തെ ദിനാചരണ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി സംഘടിപ്പിച്ച 'മനുഷ്യ ചങ്ങല' മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ് ഉൽഘാടനം ചെയ്തു. മനുഷ്യചങ്ങലയിൽ മെഡിക്കൽ വിദ്യാർത്ഥികൾ, ഡോക്ടർമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന ബോധവൽക്കരണ കൂട്ടായ്മയുടെ ഉൽഘാടനം മെഡിക്കൽ ഡയറക്റ്റർ ഡോ. പ്രേം നായർ നിർവഹിച്ചു.

ഡോ. പ്രതാപൻ നായർ പ്രിൻസിപ്പൽ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ, ക്ലിനിക്കൽ പൾമണറി മെഡിസിൻ, ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. അരുൺ ആർ.നായർ, പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.ടി.ജെയിംസ്, ഡോ. ഗണപതി റാവു, ഡോ. ബീന കെ.വി പബ്ലിക് ഹെൽത്ത് വിഭാഗം, ഡോ. അിലേഷ് കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ക്ഷയരോഗനിവാരണ ദിനാചരണത്തിന്റെ ഭാഗമായുള്ള തുടർവിദ്യാഭ്യാസപരിപാടിയിൽ ഡോ:പ്രവീൺ ശങ്കർ (സീനിയർ മൈക്രോബയോളജിസ്റ്റ്, ഐആർ.എൽ), ഡോ. സഞ്ജീവ് നായർ (അസ്സോസിയേറ്റ് പ്രൊഫസ്സർ, പൾമണറി മെഡിസിൻ, ഗവണ്മെന്റ് എംസിഎച്ച് തിരുവനന്ദപുരം ആൻഡ് സ്‌റ്റേറ്റ് ആർഎന്റ്റിസിപി ഓപ്പറേഷണൽ റിസർച്ച് കമ്മിറ്റി ചെയർമാൻ) ഡോ. ലീലമണി കെ, ഡോ. കവിത ദിനേശ് എന്നിവർല്പ സംസാരിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്ലാസ്സുകൾ, ബിഎസ്‌സി റെസ്പിറേറ്ററി വിദ്യാർത്ഥികളുടെ സ്‌കിറ്റ്, മെഡിക്കൽ പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ ക്വിസ്, പോസ്റ്റർ മത്സരങ്ങളും നടത്തി. മെഡിക്കൽ വിദ്യാർത്ഥികളുടെ ക്വിസ് പരിപാടികൾക്കു ഡോ:ഹരിക്യഷ്ണൻ നേത്യത്വം നൽകി. ക്വിസ്, പോസ്റ്റർ മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.