- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18 മുതൽ 22 വരെ; ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചാൽ ഏഷ്യാ കപ്പ് മാറ്റേണ്ടി വരും; ഈ വർഷവും ഏഷ്യാ കപ്പ് നടന്നേക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം മാറ്റിവെയ്ക്കേണ്ടി വരുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സാൻ മാനി.
ലോർഡ്സിൽ ജൂൺ 18 മുതൽ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ജൂണിൽ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്.
ന്യൂസീലൻഡ് നേരത്തെ തന്നെ ഫൈനലിൽ ഇടംനേടിയിരുന്നു. ഇന്ത്യയോ ഓസ്ട്രേലിയയോ ഫൈനൽ കളിക്കുക എന്നറിയാൻ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് പൂർത്തിയാകണം.
ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ സമനില നേടിയാൽ ഇന്ത്യയ്ക്ക് ഫൈനൽ കളിക്കാം. എന്നാൽ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചാൻ ഓസ്ട്രേലിയ ഫൈനൽ കളിക്കും. മൂന്നാം ടെസ്റ്റിൽ ഇന്ത്യയോട് തോറ്റതോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ സാധ്യതകൾ അവസാനിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് ഏഷ്യാ കപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡിനെ തുടർന്ന് ടൂർണമെന്റ് 2021-ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിൽ നിശ്ചയിച്ചിരിക്കുന്നതിനാൽ ഈ വർഷവും ഏഷ്യാ കപ്പ് നടക്കുമെന്ന് തോന്നുന്നില്ലെന്ന് എഹ്സാൻ മാനി പറഞ്ഞു.
ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയാൽ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും പി.സി.ബി ചെയർമാൻ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്