- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസീലന്റിന് ടോസ്, ഫീൽഡിങ്; ഇന്ത്യയ്ക്ക് രണ്ട് സ്പിന്നർമാർ, പേസർമാരെ വിശ്വാസത്തിലെടുത്ത് കിവീസ്; മത്സരത്തിന് റോസ്ബൗൾ സ്റ്റേഡിയത്തിൽ തുടക്കം
സതാംപ്റ്റൺ: മഴ മേഘങ്ങൾ മാറി മാനം തെളിഞ്ഞതോടെ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കം. ഇന്ത്യക്കെതിരേ ടോസ് നേടിയ ന്യൂസീലന്റ് ബൗളിങ് തിരഞ്ഞെടുത്തു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്.
ഇന്നും മഴ മുന്നറിയിപ്പിനിടയിലാണ് മത്സരം നടക്കുന്നത്. ആദ്യ സെഷൻ മഴ പെയ്യാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്കുശേഷം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ 61ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലി ഇതോടെ റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടന്ന കോലി, ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ഇന്ത്യ രണ്ടു സ്പിന്നർമാരുമായി കളിക്കുമ്പോൾ, ഒറ്റ സ്പിന്നർ പോലുമില്ലാതെയാണ് കിവീസ് കളത്തിലിറങ്ങുന്നത്.
Waking up to the sun ☀️#WTCFinal pic.twitter.com/ksizgYYwbB
- DK (@DineshKarthik) June 19, 2021
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ നിഷ്പക്ഷ വേദിയിൽ കളിക്കുന്നത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ 276 ടെസ്റ്റുകൾ സ്വന്തം മൈതാനത്തും 274 ടെസ്റ്റുകൾ എതിരാളികളുടെ മൈതാനത്തുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. നാട്ടിൽ കളിച്ച ടെസ്റ്റുകളിൽ 109 എണ്ണം ഇന്ത്യ ജയിച്ചു. 53 ടെസ്റ്റുകൾ തോറ്റു. വിദേശത്തു കളിച്ചതിൽ 53 ടെസ്റ്റുകൾ ജയിച്ചപ്പോൾ 116 ടെസ്റ്റുകൾ തോറ്റു.
നേരത്തെ, മത്സരത്തിന്റെ ആദ്യദിനം പൂർണമായും മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ദിനം ടോസ് ചെയ്യാനോ ഒരു ബോൾ പോലുമെറിയാനോ കഴിയാതെ ഉപേക്ഷിച്ചെങ്കിലും റിസർവ് ദിനം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നു മുതൽ അഞ്ച് ദിവസം കളി നടക്കും. ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ആദ്യ സെഷനുകളിൽ കളി തടസ്സപ്പെടില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
റോസ്ബൗൾ സ്റ്റേഡിയം ഒരു ദിവസം മുഴുവൻ മഴയിൽ കുതിർന്നതോടെ പ്രതിസന്ധിയിലായത് ഇന്ത്യൻ ടീമാണ്. മത്സരത്തിനു തലേന്നുതന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ 2 സ്പിന്നർമാരെ ഉൾപ്പെടുത്തിയിരുന്നു.
സതാംപ്ടനിൽ മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ജൂൺ 23 റിസർവ് ദിനമായി മുൻകൂട്ടി നിശ്ചയിച്ചത്. ആദ്യദിനം പൂർണമായി കളി മുടങ്ങിയതോടെ ജൂൺ 23, സാങ്കേതികമായി ഫൈനലിലിന്റെ 5ാം ദിനമാകും. പരമാവധി 83 ഓവറാണ് റിസർവ് ദിനത്തിൽ അനുവദിക്കുക.
സ്പോർട്സ് ഡെസ്ക്