- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബൽക് സ്‌ക്കൂളിൽ പരിപാടി സംഘടിപ്പിച്ചു
വടക്കാങ്ങര. ടൂറിസം സമൂഹങ്ങൾ തമ്മിൽ അടുത്തറിയുവാനും സാംസ്‌കാരിക വിനിമയ പരിപാടികൾ വിജയകരമായി നടപ്പാക്കാനും ഏറെ സഹായകമാണെന്നും ലോകത്തിന്റെ വൈവിധ്യവും മാസ്മരികതയും മാനവരാശിയെ എന്നും ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും വടക്കാങ്ങര ടാലന്റ് പബൽക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബൽക് സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ടൂറിസം ലോകാടിസ്ഥാനത്തിൽ തന്നെ വലിയ വ്യവസായമായി വളരുകയും ഒട്ടേറെ അനാശാസ്യ പ്രവണതകൾക്ക് ഇടം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും മാനവസംസ്‌കാരത്തിന്റെ അടയാളങ്ങളും ബാക്കി പത്രങ്ങളും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് കാരണമാകും. ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്തുവാനും ടൂറിസം സഹായകരമാണ്. വിവിധ രാജ്യങ്ങളുടെ സാമൂഹിക സാംസ്‌കാകിക മൂല്യങ്ങൾ സ്വാശീകരിക്കുന്നതിലൂടെ ചിന്തയുടേയും സമീപനങ്ങളുടേയും സീമകൾ വികസിപ്പിച്ച് ലോക പൗരന്മാരായി ഉയരുവാൻ അവർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സാംസ്‌കാരിക മഹിമയും പാരമ്പ
വടക്കാങ്ങര. ടൂറിസം സമൂഹങ്ങൾ തമ്മിൽ അടുത്തറിയുവാനും സാംസ്‌കാരിക വിനിമയ പരിപാടികൾ വിജയകരമായി നടപ്പാക്കാനും ഏറെ സഹായകമാണെന്നും ലോകത്തിന്റെ വൈവിധ്യവും മാസ്മരികതയും മാനവരാശിയെ എന്നും ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും വടക്കാങ്ങര ടാലന്റ് പബൽക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബൽക് സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ടൂറിസം ലോകാടിസ്ഥാനത്തിൽ തന്നെ വലിയ വ്യവസായമായി വളരുകയും ഒട്ടേറെ അനാശാസ്യ പ്രവണതകൾക്ക് ഇടം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും മാനവസംസ്‌കാരത്തിന്റെ അടയാളങ്ങളും ബാക്കി പത്രങ്ങളും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് കാരണമാകും. ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്തുവാനും ടൂറിസം സഹായകരമാണ്. വിവിധ രാജ്യങ്ങളുടെ സാമൂഹിക സാംസ്‌കാകിക മൂല്യങ്ങൾ സ്വാശീകരിക്കുന്നതിലൂടെ ചിന്തയുടേയും സമീപനങ്ങളുടേയും സീമകൾ വികസിപ്പിച്ച് ലോക പൗരന്മാരായി ഉയരുവാൻ അവർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സാംസ്‌കാരിക മഹിമയും പാരമ്പര്വും ഏത് രാജ്യത്തോടും കിടപിടിക്കുവാൻ പോന്നതാണെന്ന് അവർ ഓർമിപ്പിച്ചു.
ടൂറിസവും സംസ്‌കാരവും എന്ന ഈ വർഷത്തെ ലോക ടൂറിസദിന പ്രമേയം വളരെ പ്രസക്തമാണ്. മനുഷ്യനെ ഇതരജീവജാലങ്ങളിൽ നിന്നും വേർതിരിക്കുന്നത് സംസ്‌കാരമാണെന്നും സംസ്‌കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റൈ ആത്യന്തിക ലക്ഷ്യമെന്നും അവർ പറഞ്ഞു. പരസ്പരം സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുന്ന സാംസ്‌കാരിക പാരമ്പര്യങ്ങളെ സജീവമായി നിലനിർത്തുവാനും പരിപോഷിപ്പിക്കുവാനും ഇത്തരം ദിനങ്ങൾ പ്രയോജനപ്പെടുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ടി.കെ. രജീശ് സംസാരിച്ചു. വിദ്യാർത്ഥികളുടെ സന്ദേശ പ്രധാനമായ പോസ്റ്ററുകൾ ദിനാചരണത്തിന് മാറ്റു കൂട്ടി.
ഹെഡ് ബോയ് അഹ്മദ് യാസീൻ, ഹവ്വ യാസിർ, സുമയ്യ, സൈന ജിബിൻ , ജുംന, വജീഹ് ഷാ, റിഷാൻ റഹ് മാൻ, ശഹ് ബാസ് അഹ് മദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ശക്കീബ് സ്വാഗതവും ഹെഡ് ഗേൾ നിഷാന നന്ദിയും പറഞ്ഞു.