- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഒരു വർഷം കേരളത്തിൽ എത്തുന്നത് ഒന്നരക്കോടിയോളം ആഭ്യന്തര ടൂറിസ്റ്റുകൾ; ടൂറിസത്തിലൂടെ ലാഭിക്കുന്നത് 30,000 കോടി; ഹർഷാ വില്ല്വമഗളം എഴുതുന്നു
ലോക ടൂറിസം ദിനം 2017... സെപ്റ്റംബർ27 ഫാം ടൂറിസം..... വിനോദസഞ്ചാരികൾക്ക് ആകർഷകമായ, ഒരു പച്ച തുരുത്തായാണ് കേരളം അറിയപ്പെടുന്നത്... അവധി ദിനങ്ങളിൽ സഞ്ചാരികൾ തിങ്ങിനിറഞ്ഞ ടൂറിസം കേന്ദ്രങ്ങൾ, സ്ഥിരം കാഴ്ചയുമാണ്... മാർച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ, അല്പം കുറയുമെങ്കിലും ശേഷിക്കുന്ന വർഷം മുഴുവൻ ഏതാണ്ട് ഒരുപോലെ സഞ്ചാരികൾ കേരളം കണ്ടു മടങ്ങുന്നു..2016ൽ 10.38 ലക്ഷം വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചു എന്നാണ് ഒദ്യോഗിക കണക്കുകൾ.. മുൻ വർഷത്തേക്കാൾ, 6.32% വർധനവ്.. എന്നാൽ ഇതിലും വളരെ വലുതാണ്, ആഭ്യന്തര വിനോദ സഞ്ചാരികളുടെ കണക്കുകൾ.. 1.32 കോടി സഞ്ചാരികളാണ് കേരളത്തെ സന്ദർശിച്ചത്... മുൻ വർഷത്തേക്കാൾ, 5.67% വർധനവോടെ... ഈ മേഖല നേരിട്ടും അല്ലാതെയും ഏതാണ്ട്, 29658.56 കോടി രൂപയുടെ വരുമാനവും നേടിക്കൊടുത്തു... ഒരു കാര്യം വ്യക്തമാണ്.. ആഭ്യന്തര ടൂറിസം ശക്തമാണ്... ചെറിയ യാത്രകൾ മുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർ പാക്കേജുകൾ, സാധാരണമായി കഴിഞ്ഞു... മൊബൈൽ ആപ്പുകളിലൂടെ, യാത്ര മികച്ചതാക്കുവാൻ സാധിക്കുന്നുണ്ട്.. ഒരു സ്ഥലത്ത് എത്തിപ
ലോക ടൂറിസം ദിനം 2017... സെപ്റ്റംബർ27
ഫാം ടൂറിസം.....
വിനോദസഞ്ചാരികൾക്ക് ആകർഷകമായ, ഒരു പച്ച തുരുത്തായാണ് കേരളം അറിയപ്പെടുന്നത്... അവധി ദിനങ്ങളിൽ സഞ്ചാരികൾ തിങ്ങിനിറഞ്ഞ ടൂറിസം കേന്ദ്രങ്ങൾ, സ്ഥിരം കാഴ്ചയുമാണ്... മാർച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ, അല്പം കുറയുമെങ്കിലും ശേഷിക്കുന്ന വർഷം മുഴുവൻ ഏതാണ്ട് ഒരുപോലെ സഞ്ചാരികൾ കേരളം കണ്ടു മടങ്ങുന്നു..
2016ൽ 10.38 ലക്ഷം വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചു എന്നാണ് ഒദ്യോഗിക കണക്കുകൾ.. മുൻ വർഷത്തേക്കാൾ, 6.32% വർധനവ്.. എന്നാൽ ഇതിലും വളരെ വലുതാണ്, ആഭ്യന്തര വിനോദ സഞ്ചാരികളുടെ കണക്കുകൾ.. 1.32 കോടി സഞ്ചാരികളാണ് കേരളത്തെ സന്ദർശിച്ചത്... മുൻ വർഷത്തേക്കാൾ, 5.67% വർധനവോടെ...
ഈ മേഖല നേരിട്ടും അല്ലാതെയും ഏതാണ്ട്, 29658.56 കോടി രൂപയുടെ വരുമാനവും നേടിക്കൊടുത്തു...
ഒരു കാര്യം വ്യക്തമാണ്.. ആഭ്യന്തര ടൂറിസം ശക്തമാണ്... ചെറിയ യാത്രകൾ മുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർ പാക്കേജുകൾ, സാധാരണമായി കഴിഞ്ഞു... മൊബൈൽ ആപ്പുകളിലൂടെ, യാത്ര മികച്ചതാക്കുവാൻ സാധിക്കുന്നുണ്ട്.. ഒരു സ്ഥലത്ത് എത്തിപ്പെട്ടാൽ, ചുറ്റും എന്തെല്ലാം ചെയ്യാം..കാണാം..എന്നൊക്കെ പറഞ്ഞു തരാൻ ഗൈഡ് വേണ്ടാതെ ആയിട്ടുണ്ട്.. ഓരോ കേന്ദ്രങ്ങളുടെയും ഫോട്ടോ സഹിതമുള്ള reviews, സന്ദര്ശിച്ചവരുടെ comments ഒക്കെ നോക്കി യാത്ര, എളുപ്പമാക്കാം എന്നു സാരം
ഇതൊക്കെയാണെങ്കിലും, ടൂറിസത്തിൽ നാട് വീർപ്പുമുട്ടൽ നേരിടുന്നുണ്ടെന്നു പറയാതെ വയ്യ... കാഴ്‌ച്ചയ്ക്കു സുഖകരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വൃത്തിയുള്ള ടോയ്ലറ്റ്, നല്ല റോഡ്, വിവരണങ്ങളും ദിശയും കാണിക്കുന്ന ആകർഷകമായ ബോർഡുകൾ... ഇതെല്ലാം അടിസ്ഥാന ആവശ്യങ്ങളാണ്... ഇതെല്ലാം ഒരുക്കി വച്ചു, ഇടപഴകുന്നവരിൽ നിന്നു നല്ല പെരുമാറ്റവും കിട്ടിയാൽ ടൂറിസം ഇന്നത്തേക്കാൾ, എത്രയോ വികസിപ്പിക്കുവാൻ സാധിക്കും... അപ്പോഴും ഇവിടെ ഒരു വലിയ പ്രശ്‌നം പരിഹരിക്കാൻ ഉണ്ടാകും, പരിസ്ഥിതി.. എത്രത്തോളം സഞ്ചാരികളെ, പരിസ്ഥിതി സൗഹാർധപരമായി നാടിന്, ഉൾക്കൊള്ളാനാകും എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടതായ വിഷയം...
Sustainable Tourism/'സുസ്ഥിരമായ വിനോദസഞ്ചാര മേഖല', എന്നതാണ് 2017 വർഷത്തെ UN ആഹ്വാനം.... ഏതു നാടിനും ഇത്, ഗുണകരമെങ്കിലും, നമ്മുടെ കൊച്ചു നാടിന് ഇതു അടിയന്തിര പ്രാധാന്യം നൽകി നടപ്പിലാക്കേണ്ട വിഷയമാണ്...
സ്ഥലപരിമിതി കൊണ്ടും അമിതമായ പ്രകൃതി വിഭവ ചൂഷണം കൊണ്ടും വീർപ്പുമുട്ടുന്ന, നമ്മുടെ കൊച്ചു കേരളത്തിൽ 'സുസ്ഥിരം' എന്ന വാക്കിന് വലിയ പ്രസക്തിയുണ്ട്. നമ്മുടെ പ്രകൃതി നാളെയും ഉപയുക്തമാക്കാൻ,കരുതലോടെയുള്ള വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ, അനിവാര്യമാണ്...
അധികം, ആഭ്യന്തര യാത്രക്കാരും ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി/പാകം ചെയ്‌തെടുത്ത ഭക്ഷണവുമായി ഇറങ്ങിത്തിരിക്കുന്നു.. ഒഴിഞ്ഞ, റോഡിനു വീതിയുള്ള ഒരു സ്ഥലത്ത്, വാഹനംഒതുക്കി നിർത്തി, പാചകവും ഭക്ഷണം കഴിക്കലും, എല്ലാം സാധിക്കും... എല്ലാ മാലിന്യവും അവിടെ നിക്ഷേപിച്ചു മടങ്ങുന്നു... പ്‌ളാസ്റ്റിക് ഗ്ലാസ് മുതൽ കുട്ടികളുടെ ഡയപ്പർ വരെ നിർദാക്ഷിണ്യം, വലിച്ചെറിയുന്നു... ആരോഗ്യകരമായും ചെലവ് കുറച്ചും ഭക്ഷണം കഴിക്കാൻ ഉള്ള ഒരു സാധ്യതയാണ്, പരിസ്ഥിതി ദുരന്തമായി അവശേഷിക്കുന്നത്...
കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ, അവധി ദിനങ്ങൾ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്... അത്രയും തിങ്ങി നിറഞ്ഞതാണ് ഓരോ ടൂറിസ്റ്റ് കേന്ദ്രവും.. നമ്മുടെ റോഡുകൾക്ക്, വാഹനങ്ങളെ ഉൾക്കൊള്ളാനോ, ലഭ്യമായ സ്ഥലത്തിന് പാർക്കിങ് സൗകര്യം നൽകാനോ സാധിക്കാത്ത സാഹചര്യമാണ് അധികമിടത്തും... പോകുന്ന ഇടത്തു ഫോട്ടോ എടുത്തു മടങ്ങാൻ മാത്രമാണെങ്കിൽ, ഈ തിരക്ക് വിഷയമല്ലതാനും
കുടുംബമായിട്ടോ അല്ലാതെയോ, സ്വസ്ഥമായും സുഖകരമായും കുറച്ചു ദിവസങ്ങൾ എന്ന ആവശ്യം, സാധിക്കുവാൻ റിസോർട്ട്, ഹോംസ്റ്റേ സൗകര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നവരുമുണ്ട്.. ഇത്തരം കേന്ദ്രങ്ങളിൽ ,പരിസരം മനോഹരമാക്കി ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ കഴിയുന്ന അനുഭവം നൽകുവാൻ തന്നെ ശ്രമം...
ഇത്തരം സ്വദേശിയും വിദേശിയുമായ സഞ്ചാരികളെ കണ്ടുകൊണ്ട്, നമ്മുടെ കർഷകർക്കും സംരഭകർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ഫാം ടൂറിസം...
സുസ്ഥിര വികസനം ലക്ഷ്യമാക്കി, മണ്ണും വായുവും വിഷരഹിതമാക്കി സൂക്ഷിക്കുന്നതിനൊപ്പം, കർഷകർക്ക് അധിക വരുമാനം നേടാനും ഫാം ടൂറിസം സഹായിക്കുന്നു... സ്ഥല ലഭ്യത പ്രധാനമാണ്.. വെള്ളവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുകയും വേണം...
പൂർണമായും ജൈവമാർഗങ്ങൾ കൃഷിയിൽ വിഷമകരമാണ്... കുറഞ്ഞ പക്ഷം കീടനാശിനി രഹിതമെങ്കിലും ആക്കുക...
സ്ഥലം രൂപകൽപന ചെയ്യുന്നതാണ്, ആദ്യ പടി.. താമസിക്കാനുള്ള കുടിലുകൾ, കോട്ടജുകൾ, ഏറുമാടങ്ങൾ എന്നിവ നിർമ്മിക്കാം.. ചെറുകിടക്കാർക്കു, ഒരു സമയം ഒരു ചെറിയ കുടുംബത്തെ തമാസിപ്പിക്കാനുള്ള സൗകര്യത്തിൽ തുടങ്ങാം... കന്നുകാലിതൊഴുത്,ആട്ടിൻ കൂടുകൾ, വളർത്തു പക്ഷികൾ, മറ്റ് വളർത്തു മൃഗങ്ങൾ, മീൻകുളം, പച്ചക്കറി തോട്ടങ്ങൾ, നെല്ല്, ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ,പൂച്ചെടികൾ, കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ തുടങ്ങിയ സൗകര്യങ്ങൾ... എന്നിവ സ്ഥലഭ്യതയും പണലഭ്യതയും അനുസരിച്ചു നടപ്പിലാക്കാം...
കൃഷിയിലും മൃഗപരിപാലനത്തിലും മീൻ പിടിക്കാനും പാചകത്തിലും.. എല്ലാം.. ടൂറിസ്റ്റുകളെയും അവരുടെ താല്പര്യം പോലെ ഉൾപ്പെടുത്തുക... അടുത്തു അരുവിയോ പുഴയോ ഉണ്ടെങ്കിൽ കൂടുതൽ നന്ന്...
ശ്രദ്ധിക്കേണ്ടത്... പരിസരം ആകർഷകവും വൃത്തിയും ഉള്ളതായിരിക്കണം.. മാലിന്യം നിർമ്മാർജനം ചെയ്യാൻ മാർഗങ്ങൾ വേണം.. ഓരോ കൃഷി/മൃഗങ്ങൾ/പക്ഷികൾക്ക് മുന്നിലും പേരും വിവരണങ്ങളും മറ്റും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും... ദിശാ ബോർഡുകളും, ഭംഗിയുള്ള ജൈവ വേലികളും, മരങ്ങളും ഒക്കെ നിറഞ്ഞതെങ്കിൽ അവധിക്കാലം മനോഹരമാക്കി, സഞ്ചാരികൾ മടങ്ങും..
താമസ സൗകര്യങ്ങളിൽ, വൃത്തിക്കു വലിയ പ്രാധാന്യമുണ്ട്.. 'Homely food' നൽകാൻ കഴിഞ്ഞാൽ, നല്ലത് കൃഷിയിടത്തെ/സമീപത്തു തന്നെ ഉത്പാദിപ്പിച്ച, പച്ചക്കറികൾ, മുട്ട, മാസം,അരി ഒക്കെ ഉപയോഗിച്ചുള്ള ഭക്ഷണം കൂടി നല്കാനായാൽ, ആനന്ദലബ്ദിക്ക് വേറെ എന്തു വേണം!
ചെറു കിട കർഷകർക്കും, ചെറിയ രീതിയിൽ എങ്കിലും കൈവയ്ക്കാവുന്ന മേഖലയാണിത്... 'അതിഥി ദേവോ ഭവ' എന്നത് മനസ്സിൽ വച്ചു മാത്രം, ടൂറിസ്റ്റുകളോട് പെരുമാറുക... ആതിഥ്യമര്യാദ ഫാം ടൂറിസത്തിൽ വളരെ ആവശ്യമാണ്.. മികച്ച അനുഭവമെങ്കിൽ, മാർക്കറ്റിങ് കസ്റ്റമേഴ്‌സ് തന്നെ നടത്തി തരും.. ഹോംസ്റ്റേ പോലെയുള്ളവയ്ക്കു ലൈസൻസ് എടുത്തു, ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം..
സോഷ്യൽ മീഡിയ, വെബ്‌സൈറ്റ് മുഖേന പരസ്യമോ ബുക്ക് ചെയ്യാനുള്ള സൗകര്യമോ ഉണ്ടെങ്കിൽ ഫാം ടൂറിസം കൂടുതൽ ഉഷാറാകും എന്നു തന്നെ പറയാം... ഫാം ടൂറിസം ശരിയായ ദിശയിൽ തന്നെ ഉപയോഗപ്പെടുത്തണം.. ഇതിന് പ്രോത്സാഹനം നൽകിയാൽ, പ്രകൃതിയെ മിതമായി ഉപയോഗിച്ചു, സുസ്ഥിര വികസനം സാധ്യമാക്കി, കാർഷിക മേഖലയ്ക്ക് അധിക വരുമാനവും ടൂറിസത്തിന് കൂടുതൽ സാധ്യതയും ലഭിക്കും എന്നു തന്നെ പ്രതീക്ഷിക്കാം...