വെർജീനിയ : രണ്ടാം ലോകമഹായുദ്ധത്തിൽ പാരട്രൂപ്പറായിരുന്ന നോർവുഡ് തോമസ് (95) സ്‌കൈ ഡൈവിങ്ങ് നടത്തി റെക്കോർഡിട്ടു. 95 വയസ്സ് തികഞ്ഞത് ഒക്ടോബർ 13 വെള്ളിയാഴ്ചയായിരുന്നു ധീര കൃത്യം.ജന്മദിനത്തിനു രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ചയായിരുന്നു 14,000 അടിഉയരത്തിൽ നിന്നും പരിശീലകനോടൊപ്പം തോമസ് താഴേക്കു ചാടിയത്. പ്രമേഹരോഗവും വൃക്ക രോഗവും ഈ ധീരകൃത്യത്തിൽ നിന്നും പിതാവിനെപിൻതിരിപ്പിച്ചില്ലെന്ന് മകൻ സ്റ്റീവ് പറഞ്ഞു.

1944 ജൂൺ 6 നായിരുന്നു തോമസ് ആദ്യമായി പാരചൂട്ടിൽ നോർമണ്ടിയിൽലാന്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് തവണയാണ് തോമസ്തന്റെ സഹസിക യജ്ഞം വിജയകരമായി പൂർത്തീകരിച്ചത്. വെർജീനിയായിൽ സ്‌കൈഡൈവിങ്ങ് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി കൂടി തോമസിനുലഭിച്ചു.

സ്‌കൈ ഡൈവിങ്ങ് ഞാൻ ശരിക്കും ആസ്വദിച്ചു. താഴെക്ക് ചാടിയപ്പോൾ കണ്ടമനോഹരമായ പ്രകൃതി ഭംഗിയാണ് എന്നെ കൂടുതൽ ഉന്മേഷവനാക്കിയത്ലാന്റ്ചെയ്തശേഷം തോമസ് തന്റെ അനുഭവം വിവരിച്ചു.