- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബോട്ടുകളും അന്യഗ്രഹ ജീവികളും അണ്വായുധവും മനുഷ്യജീവനെ തുടച്ചുനീക്കും; വെറും നൂറ് വർഷം കൂടി മാത്രണം ഭൂമിക്കകത്ത് മനുഷ്യന് ആയുസ്സ് പ്രവചിച്ച് സ്റ്റീഫൻ ഹോക്കിങ്ങ്
വാഷിങ്ടൺ: ഭൂമിയുടെ നിലനിൽപ് ഇനി കേവലം ഒരു നൂറ്റാണ്ടുമാത്രമെന്ന പ്രവചനവുമായി പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് . ഇനി വരുന്നത് റോബോട്ടുകളുടേയും അന്യഗ്രഹ ജീവികളുടേയും കാലമാണെന്നും നമ്മൾതന്നെ സൂക്ഷിച്ചുകൂട്ടുന്ന അണ്വായുധവും ഭൂമിയിൽ ജീവൻ തുടച്ചുനീക്കുമെന്നും സ്റ്റിഫൻ മുന്നറിയിപ്പു നൽകുന്നു. ഇത്തരം പ്രവചനങ്ങൾ നേരത്തെയും നടത്തിയ ശാസ്ത്രജ്ഞന്റെ പുതിയ വാക്കുകൾ ഇപ്പോൾ സജീവ ചർച്ചയായിരിക്കുകയാണ്. ചൊവ്വയിലേയ്ക്കു കർഷകരേയും അദ്ധ്യാപകരേയും ആവശ്യമുണ്ട് എന്ന് നാസ പരസ്യം നൽകിയതിനു പിന്നാലെയാണ് ഇക്കുറി സ്റ്റീഫൻ ഹോക്കിങ്ങ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ലോകത്തിന്റെ നിലനിൽപ്പിനു ഭീഷണിയാവുന്ന മൂന്നു കാര്യങ്ങളാണു സ്റ്റീഫൻ ഹോക്കിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നത്. 100 വർഷത്തിനുള്ളിൽ ഈ മൂന്നു വിപത്തുകൾ ഭൂമിയിൽ നിന്നു മനുഷ്യനെ ഇല്ലാതാക്കുമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. റോബോർട്ടുകളും അന്യഗ്രഹജീവികളും അണ്വായുധവുമായിരിക്കും ലോകത്തിന്റെ നാശത്തിന് കാരണമാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഇപ്പ
വാഷിങ്ടൺ: ഭൂമിയുടെ നിലനിൽപ് ഇനി കേവലം ഒരു നൂറ്റാണ്ടുമാത്രമെന്ന പ്രവചനവുമായി പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് . ഇനി വരുന്നത് റോബോട്ടുകളുടേയും അന്യഗ്രഹ ജീവികളുടേയും കാലമാണെന്നും നമ്മൾതന്നെ സൂക്ഷിച്ചുകൂട്ടുന്ന അണ്വായുധവും ഭൂമിയിൽ ജീവൻ തുടച്ചുനീക്കുമെന്നും സ്റ്റിഫൻ മുന്നറിയിപ്പു നൽകുന്നു. ഇത്തരം പ്രവചനങ്ങൾ നേരത്തെയും നടത്തിയ ശാസ്ത്രജ്ഞന്റെ പുതിയ വാക്കുകൾ ഇപ്പോൾ സജീവ ചർച്ചയായിരിക്കുകയാണ്. ചൊവ്വയിലേയ്ക്കു കർഷകരേയും അദ്ധ്യാപകരേയും ആവശ്യമുണ്ട് എന്ന് നാസ പരസ്യം നൽകിയതിനു പിന്നാലെയാണ് ഇക്കുറി സ്റ്റീഫൻ ഹോക്കിങ്ങ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ലോകത്തിന്റെ നിലനിൽപ്പിനു ഭീഷണിയാവുന്ന മൂന്നു കാര്യങ്ങളാണു സ്റ്റീഫൻ ഹോക്കിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നത്. 100 വർഷത്തിനുള്ളിൽ ഈ മൂന്നു വിപത്തുകൾ ഭൂമിയിൽ നിന്നു മനുഷ്യനെ ഇല്ലാതാക്കുമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. റോബോർട്ടുകളും അന്യഗ്രഹജീവികളും അണ്വായുധവുമായിരിക്കും ലോകത്തിന്റെ നാശത്തിന് കാരണമാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഇപ്പോൾ നടത്തുന്ന ഗവേഷണങ്ങൾ ഫലം കണ്ടാൽ കംബ്യൂട്ടറുകൾ മനുഷ്യനെ കീഴടക്കും. യന്ത്രമനുഷ്യരും അന്യഗ്രഹ ജീവികളും ഭീഷണിയായില്ലെങ്കിൽ ആണവായുധങ്ങളാകും നാശത്തിനു കാരണമാകുക. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അതും മനുഷ്യന്റെ അവസാനത്തിന് കാരണമാകും. - സ്റ്റീഫൻ പറയുന്നു.
കഴിഞ്ഞവർഷവും ഇത്തരമൊരു പ്രവചനം സ്റ്റീഫൻ നടത്തിയിരുന്നു. നമ്മൾ അന്യഗ്രഹ ജീവികളെ തേടുന്നതുപോലെ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് അന്യഗ്രഹജീവികൾ ഭൂമിയേയും നിരീക്ഷിക്കുന്നുണ്ടാവുമെന്നും ഈ സാധ്യത ഒരിക്കലും തള്ളിക്കളയനാകില്ലെന്നും അന്യഗ്രഹ ജീവികൾ ഭൂമിയിലേയ്ക്ക് വന്നാൽ അവ മനുഷ്യരെ കീഴടക്കുമെന്നുമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റീഫന്റെ പ്രവചനം.
അന്യഗ്രഹ ജീവികൾ എപ്പോഴും നമ്മുടെ സ്വപ്‌നങ്ങളിൽ മാത്രമാണ്. സിനിമകളിലും ചിത്രകഥകളിലുമൊക്കെ കണ്ട് മാത്രം പരിചയമുള്ള ജീവികൾ. ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ അല്ലെങ്കിൽ നമ്മുടെ പൂർവ്വികരോ അന്യഗ്രഹ ജീവികളെ കണ്ടതായി ഒരു വിവരവും ലഭ്യമല്ല. പക്ഷേ വിഖ്യാത ശാസ്ത്രജ്ഞനായ ഹോക്കിങ്ങ് ഇക്കാര്യം പറഞ്ഞതിനാൽ തന്നെ അത് വെറുമൊരു ഊഹാപോഹം മാത്രമല്ലെന്ന് അന്ന് അഭിപ്രായമുയരുകയും ചെയ്തിരുന്നു. കൊളംബസിന്റെ വരവോടെ സ്വന്തം ഭൂമി നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിക്കയിലെ പ്രാദേശിക ജനതയുടെ അവസ്ഥയാകും അന്യഗ്രഹ ജീവികൾ എത്തിയാൽ മനുഷ്യർക്ക് സംഭവിക്കുകയെന്നും സ്പാനിഷ് പത്രമായ എൽ പയസിന് നൽകിയ അഭിമുഖത്തിൽ ഹോക്കിങ് പറഞ്ഞിരുന്നു.