- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറു മാസം കൊണ്ട് മേഘൻ പുറത്തുകാണിച്ച ഹാൻഡ് ബാഗുകൾക്കുമാത്രം വില മൂന്നര ലക്ഷം രൂപ; ആധുനിക കാലത്തും രാജകുമാരിമാർ ജീവിക്കുന്നത് ഇങ്ങനെ
ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യയയായി ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഘൻ മെർക്ക്ൽ തന്റെ വസ്ത്രങ്ങൾക്കും ആടയാഭരണങ്ങൾക്കും വേണ്ടി ചെലവിടുന്ന തുക കേട്ടാൽ ആരുമൊന്ന് ഞെട്ടും. ഹാരിയുമായി വിവാഹം നടന്ന മെയ് മാസം തൊട്ട് ഇങ്ങോട്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ പുതിയ വസ്ത്രങ്ങളും പുതിയ ഹാൻഡ് ബാഗുകളുമാണ് അവർ ഉപയോഗിച്ചിരുന്നത്. ഇക്കാലയളവിൽ അവർ ഉപയോഗിച്ച ഹാൻഡ് ബാഗുകൾക്കുമാത്രം 40,000 പൗണ്ടിലേറെ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ഡിസൈനർ ഹാൻഡ് ബാഗുകളുടെ കടുത്ത ആരാധികയാണ് മേഘൻ. ലെതർ ബാഗുകളോടാണ് അവർക്ക് പ്രിയം കൂടുതൽ. മേഘന്റെ ഏറ്റവും ഫേവറൈറ്റ് ബാഗ് ഫെൻഡി പീക്കാബു എസെൻഷ്യൽസിന്റെ ഹാൻഡ് ബാഗാണ്. 3850 പൗണ്ടാണ് ഇതിന് മാത്രം വിലവരുന്നത്. എവിടെപ്പോയാലും കൈയിലൊരു ഹാൻഡ് ബാഗ് കരുതുകയെന്നത് എലിസബത്ത് രാജ്ഞിയുടെ പ്രത്യേകതയാണ്. ലോണർ ലണ്ടൻ എന്ന ബ്രാൻഡ് ബാഗാണ് രാജ്ഞി സാധാരണ ഉപയോഗിക്കാറ്.
ബാഗുകളുടെ കാര്യത്തിൽ മേഘനും രാജ്ഞിയുടെ വഴിയേയാണ്. പ്രമുഖ ബ്രാൻഡുകളുടെ ബാഗുകളൊക്കെ അവരുടെ ശേഖരത്തിലുണ്ട്. ഗിവെൻഷി, ഗുച്ചി, സെയ്ന്റ് ലോറന്റ്, ഡിയോർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെയും മൾബെറി, വിക്ടോറിയ ബെക്കാം ബ്രാൻഡുകളുടെയും ബാഗുകൾ മേഘൻ ഉപയോഗിക്കുന്നു. വിലപിടിച്ച ബാഗുകൾ മാത്രമല്ല മേഘന്റെ ശേഖരത്തിലുള്ളതെന്നതാണ് മറ്റൊരു കൗതുകം. വെറും 70 പൗണ്ട് വിലയുള്ള ബാഗുവരെ അവർ ഉപയോഗിക്കാറുണ്ട്.
ഓരോ അവസരത്തിനും ചേർന്ന തരത്തിലാണ് മേഘൻ ബാഗുകൾ തിരഞ്ഞെടുക്കാറുള്ളത്. ജൂലൈയിൽ ഡബ്ലിനിൽ അയർലൻഡ് പ്രസിഡന്റ് മൈക്കൻ ഹിഗ്ഗിൻസിനെയും ഭാര്യ സബീന കോയ്നെയും സന്ദർശിച്ച വേളയിലാണ് 3850 പൗണ്ട് വിലയുള്ള ഫെൻഡി പിക്കാബൂ എസൻഷ്യൽസ് ബാഗ് മേഘൻ കൈയിൽ കരുതിയത്. വിംബിൾഡൺ ്െടന്നീസ് മത്സരം കാണാനെത്തിയപ്പോൾ 1260 പൗണ്ട് വിലയുള്ള ഘിൻഡ സാഡിൽ ബ്രാൻഡ് ബാഗായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്.
മറുനാടന് ഡെസ്ക്