- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്യുൽഡ് ഫഡിൽനിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽവെച്ച് ഒരാളെ മകന്റെ മുന്നിലിട്ട് അജ്ഞാതൻ കുത്തിക്കൊന്നു; ആജാനുബാഹുവായ കറുത്തവർഗക്കാരനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുകെ പൊലീസ്
കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ ലണ്ടനിൽനിന്ന് മറ്റൊരു കൊലപാതകവാർത്തകൂടി. ലണ്ടനിലേക്കുള്ള ട്രെയിൻയാത്രയ്ക്കിടെ മകന്റെ മുന്നിൽവെച്ച് 51-കാരൻ കുത്തേറ്റുമരിച്ചു. ഗ്യുൽഡ്ഫഡിൽനിന്ന് വാട്ടർലൂവിലേക്കുള്ള ട്രെയിനിൽവച്ചാണ് സംഭവം. 14 വയസ്സുള്ള മകനൊപ്പം ട്രെയിനിൽക്കയറിയ മധ്യവയസ്‌കന് ആജാനുബാഹുവായ കറുത്തവർഗക്കാരനിൽനിന്ന് പലതവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. കുത്തിയശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്്.
ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും ഇയാളും തമ്മിൽ യാതൊരു മുൻപരിചയവുമില്ല. കൊലപാതകത്തിനുശേഷം ഇയാൾ ക്ലൻഡനിലിറങ്ങി രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ഒരുകാരണവശാലും ഇയാളെ നേരിടാൻ ശ്രമിക്കരുതെന്നും ആറടി നീളവും ഉറച്ചശരീരവുമുള്ള ഇയാളെ സാധാരണക്കാർക്ക് കീഴ്‌പ്പെടുത്താൻ പ്രയാസമായിരിക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ചയാളും മറ്റൊരാളുമായി വാക്കുതർക്കമുണ്ടായതിനിടെ, പ്രതി ചാടിവീണ് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിമറഞ്ഞ ഇയാൾ ക്ലൻഡനിൽ ഇറങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. കുത്തേറ്റതോടെ, ബോഗിയിൽ മുഴുവൻ ചോര ചീറ്റിത്തെറിച്ചതായി ഒരു യാത്രക്കാരി പറഞ്ഞു. കുഴഞ്ഞുവീണ ഇയാൾക്ക് സിപിആർ നൽകാനാണ് പൊലീസ് അദ്യം ശ്രമിച്ചത്. എന്നാൽ, മാരകമായി മുറിവേറ്റിരുന്ന അദ്ദേഹം ട്രെയിൻ സ്‌റ്റേഷനിൽത്തന്നെ നിൽക്കവെ മരിച്ചു.
പൊലീസെത്തുന്നതിന് മുമ്പ് ടിക്കറ്റ് പരിശോധകനും ട്രെയിൻ ഡ്രൈവറും എത്തി കുത്തേറ്റയാളെ പരിചരിക്കാൻ ശ്രമിച്ചിരുന്നു. മരണം ട്രെയിനിൽവെച്ചുതന്നെ സംഭവിച്ചതായി ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് സൂപ്രണ്ട് പോൾ ലാങ്ഗ്ലി അറിയിച്ചു. ഉച്ചയ്കക്് ഒരുമണിയോടെ ഗ്യുൽഡ്ഫഡിലെ ലണ്ടൻ റോഡ് ട്രെയിനിൽനിന്നാണ് ഇദ്ദേഹം കയറിയതെന്ന വിവരം മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അച്ഛൻ കുത്തേറ്റ് വീഴുന്നത് തൊട്ടരികിൽനിന്ന് കാണേണ്ടിവന്ന 14-കാരനുണ്ടായ നടുക്കം മാറാൻ ആവശ്യനായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലൻഡനിലെ ഒരു ഭാഗത്ത് ചോരക്കറപുരണ്ട തൊപ്പി കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരുൾപ്പെടെയുള്ളവർ ഈ മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. പൊലീസ് നായകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ക്ലൻഡൻ സ്റ്റേഷനിൽനിന്ന് ഒരുമൈൽ അകലത്തിലായാണ് തൊപ്പി കണ്ടെത്തിയത്. ഇവിടെ പൊലീസ് കാവലേർപ്പെടുത്തിയിട്ടുമുണ്ട്.