- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
225 അടി നീളം 150 അടി വീതി 1000 കിലോയോളം ഭാരം; ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഇനി ലേയിൽ; ഖാദിയിൽ ഒരുക്കിയ ദേശീയപതാക അനാവരണം ചെയ്തത് മഹാത്മാ ഗാന്ധിയുടെ 152 -ാം ജന്മവാർഷിക ഭാഗമായി
ലേ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഇനി ലേയിൽ.225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവർണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ 57 എഞ്ചിനീയർ റെജിമെന്റാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.1000 കിലോ ഭാരം വരുന്ന പതാക ഇന്ത്യൻ സൈന്യത്തിന്റെ 57 എൻജിനീയർ റെജിമെന്റിലെ 150 സൈനികർ ചേർന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിൻ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂർ സമയം എടുത്താണ് സൈന്യം കുന്നിൽ മുകളിലെത്തിയത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മീഷൻ (കെവിഐസി) ആണ് പതാക നിർമ്മിച്ചത്. മഹാത്മാ ഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ലേയിൽ അനാവരണം ചെയ്തു. ശനിയാഴ്ച രാവിലെ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാത്തൂറാണ് പതാക അനാവരണം ചെയ്തത്.
'നമ്മുടെ പതാക ഐക്യത്തിന്റെയും മാനവികതയുടെയും അടയാളമാണെന്നും രാജ്യത്തെ എല്ലാവരും അംഗീകരിക്കുന്ന പ്രതീകമാണെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ഇത് രാജ്യത്തിന്റെ മഹത്വത്തിന്റെ പ്രതീകമാണ്... വരുംവർഷങ്ങളിൽ ലേയിലെ ഈ പതാക നമ്മുടെ സൈനികർക്കുള്ള ആവേശത്തിന്റെ അടയാളമായിരിക്കും', ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും പതാക ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു.ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നതിന് ലേയിലെ പരിപാടി നടക്കുന്ന സ്ഥലത്തിന് മുകളിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പറക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ