- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണ ഗുരുവിനെ ദൈവം ആക്കിയാൽ ആർക്കാണിത്ര ചൊറിച്ചിൽ?
ദൈവത്തിന്റെയും യേശുവിന്റെയും അള്ളാഹുവിന്റെയും ഒക്കെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർക്കിടയിൽ ഒരു പാവം എംഎൽഎ ശ്രീനാരായണ ഗുരുവിന്റെ പേര് ഉപയോഗിച്ചതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ട പ്രധാനപ്പെട്ട താത്വിക പ്രശ്‌നങ്ങളിൽ ഒന്ന്. ഒരുപണിയും ഇല്ലാത്ത ഒരുത്തൻ ഈ പ്രശ്‌നം പൊക്കിപ്പിടിച്ച് കോടതിയിൽ പോകുകയും അതിപ്പോൾ സുപ്രീംകോട
ദൈവത്തിന്റെയും യേശുവിന്റെയും അള്ളാഹുവിന്റെയും ഒക്കെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർക്കിടയിൽ ഒരു പാവം എംഎൽഎ ശ്രീനാരായണ ഗുരുവിന്റെ പേര് ഉപയോഗിച്ചതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ട പ്രധാനപ്പെട്ട താത്വിക പ്രശ്‌നങ്ങളിൽ ഒന്ന്. ഒരുപണിയും ഇല്ലാത്ത ഒരുത്തൻ ഈ പ്രശ്‌നം പൊക്കിപ്പിടിച്ച് കോടതിയിൽ പോകുകയും അതിപ്പോൾ സുപ്രീംകോടതി വരെ എത്തുകയും ചെയ്തു.
- ശ്രീനാരായണ ഗുരു ദൈവമാണോയെന്ന് സുപ്രീംകോടതി; ആൾദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ടെന്ന് നിർദേശം
വ്യക്തമായി പറഞ്ഞില്ലെങ്കിലും ശ്രീനാരായണഗുരു ഒരു ആൾ ദൈവം ആണെന്നും ആൾ ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ചുരുക്കിപ്പറഞ്ഞാൽ ശ്രീനാരായണഗുരു ഒരു ആൾ ദൈവമാണോ എന്ന ചോദ്യമാണ് സുപ്രീം കോടതി ഉയർത്തിയിരിക്കുന്നത്. ഈ ചോദ്യം ഏറ്റെടുത്തു കൊണ്ട് മലയാളികൾ ചർച്ചയും ആരംഭിച്ചു.
ഇവിടെ ആദ്യം ചർച്ച ചെയ്യേണ്ടത് ദൈവങ്ങളെ നിർവ്വചിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കാനുമൊക്കെ പരമോന്നത നീതി പീഠം ഇറങ്ങിപ്പുറപ്പെടുന്നതിലെ ഔചിത്യം തന്നെയാണ്. നീതി തേടി അലയുന്ന അനേകം പാവങ്ങളുടെ ജീവിതം കോടതി ഫയലുകൾക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ ആരാണ് ദൈവം എന്നും ആരെയാണ് മനുഷ്യൻ ആരാധിക്കേണ്ടത് എന്നുമൊക്കെ ചർച്ച ചെയ്യുന്നതും വിധി എഴുതുന്നതും ഒക്കെ സമയം പാഴാക്കാൻ തന്നെയാണെന്നു തീർച്ച.
രണ്ടാമത്തെ വിഷയം ദൈവങ്ങളെ തെരെഞ്ഞടുക്കാനുള്ള ഒരു പൗരന്റെ സ്വാതന്ത്ര്യത്തിൽ കോടതി ഇടപെടുന്നതിലെ അനൗചിത്യമാണ്. ആരെയാണ് ദൈവമായി തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്. പ്രത്യേകിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉള്ള ഹിന്ദു മതം ഭൂരിപക്ഷം ആയിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. പ്രകൃതിയേയോ മനുഷ്യനേയോ ചരാചരങ്ങളേയോ ഒക്കെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ഉണ്ടാവണം. നടി ഖുശ്ബുവിനെ ബിംബമാക്കി വയ്ക്കാനുള്ള സ്വാതന്ത്യം ഉള്ള മതമാണ് ഹിന്ദുമതം എന്നകാര്യം മറക്കരുത്.
ആ അർത്ഥത്തിൽ ശ്രീനാരായണ ഗുരു ദൈവം അല്ല എന്ന് പ്രഖ്യാപിക്കാനുള്ള കോടതിയുടെ ശ്രമവും അതേപ്പിടിച്ച് പുലഭ്യം പറയാനുള്ള ചില വ്യക്തികളുടെ ശ്രമവും ഒട്ടും ആശാവഹമല്ല. കേരളത്തിന്റെ നവോത്ഥാനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ഗുരുദേവൻ ഓരോ കേരളീയന്റെയും മനസ്സിൽ ഓരോതരം ബിംബമാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ പോയി തൊഴാൻ അധികാരമില്ലാതിരുന്ന ഒരു സമൂഹത്തിന് മുന്നിൽ കണ്ണാടി എടുത്ത് കൊടുത്ത് അത് നോക്കി തൊഴാൻ പറഞ്ഞ മഹാനാണ് ഗുരുദേവൻ. അതേ ഗുരുദേവൻ തന്നെ മറ്റൊരിക്കൽ ആറ്റിൽ നിന്നും മുങ്ങിയെടുത്ത ശിലയേയും ബിംബമാക്കി.
ഇത്തരം ഒരു ഗുരുവിനെ ദൈവം ആയി ആരാധിച്ചാൽ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരമുള്ളത്. എന്റെ ജീവിതത്തിന് പ്രതീക്ഷ നൽകുന്നത് എന്തോ അതാണ് എനിക്ക് ദൈവം. മാതാപിതാ ഗുരു ദൈവം എന്ന നമ്മുടെ പാരമ്പര്യം പിറന്നതുപോലും ഈ സങ്കൽപ്പത്തിൽ നിന്നാണ്. എന്റെ ഭാര്യയേയോ മക്കളേയോ മാതാപിതാക്കളേയോ പോലും ദൈവമാക്കാൻ എനിക്ക് അധികാരമുണ്ട്. ആ അർത്ഥത്തിൽ ഗുരുദേവൻ ദൈവമല്ല എന്ന കണ്ടെത്തൽ ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത പ്രായോഗികമല്ലാത്ത ഒരു നിർദ്ദേശമായി കാണാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ. ഗുരുദേവനെ ദൈവമായി കരുതുന്നവരോട് ചൊറിച്ചിൽ തോന്നുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ.