- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ കാണുന്നതൊന്നുമല്ല യഥാർത്ഥ ദുരന്തം; ഇനി വരാനിരിക്കുന്നത് ഊഹിക്കാനാവാത്ത തിരിച്ചടികൾ; നോട്ട് നിരോധനത്തെകുറിച്ചുള്ള മന്മോഹൻ സിംഗിന്റെ രണ്ടാമത്തെ പ്രസംഗവും വൈറലായി
ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സിങ് വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ദുരന്തം' എന്നാണ് സർക്കാർ നയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരായ കോൺഗ്രസിന്റെ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒന്നും അല്ല, ഇതിലും മോശം അവസ്ഥ വരും ദിനങ്ങളിൽ ഉണ്ടാകും. മോദി സർക്കാർ നടപ്പാക്കുന്ന തെറ്റായ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്കുമുന്നിൽ വിളിച്ചുപറയേണ്ട സമയമാണിത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജനങ്ങളെ പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്നും മന്മോഹൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് മോദി ആവർത്തിക്കുകയാണ്. അവസാനത്തിന്റെ ആരംഭമായി എന്നു നമുക്ക് ഇപ്പോൾ അറിയാം. എന്നാൽ ഏ

ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സിങ് വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ദുരന്തം' എന്നാണ് സർക്കാർ നയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരായ കോൺഗ്രസിന്റെ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒന്നും അല്ല, ഇതിലും മോശം അവസ്ഥ വരും ദിനങ്ങളിൽ ഉണ്ടാകും. മോദി സർക്കാർ നടപ്പാക്കുന്ന തെറ്റായ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്കുമുന്നിൽ വിളിച്ചുപറയേണ്ട സമയമാണിത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജനങ്ങളെ പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്നും മന്മോഹൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് മോദി ആവർത്തിക്കുകയാണ്. അവസാനത്തിന്റെ ആരംഭമായി എന്നു നമുക്ക് ഇപ്പോൾ അറിയാം. എന്നാൽ ഏറ്റവും മോശമായത് വാരാനിരിക്കുകയാണ്. നോട്ട് നിരോധനം രാജ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജിഡിപി 6.3 ശതമാനത്തിൽ താഴുമെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്തുതരത്തിലുള്ള ദുരന്തമാണ് നോട്ട് അസാധുവാക്കലെന്നു നമുക്കു മനസിലാക്കാൻ കഴിയും മന്മോഹൻ പറഞ്ഞു. നോട്ടുകൾ അസാധുവാക്കിയ നടപടി ദീർഘകാലത്തേക്കു പ്രയോജനപ്രദമാകും എന്നവകാശപ്പെടുന്നവരോട് അക്കാലത്തേക്കു നാം ജീവിച്ചിരിക്കും എന്നുള്ളതിന് എന്താണ് ഉറപ്പെന്നും മന്മോഹൻ ചോദിച്ചു.
മുൻപ് രാജ്യസഭയിൽ സംസാരിച്ചപ്പോഴും സർക്കാർ നയത്തെ മന്മോഹൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ദേശീയ തലത്തിൽ വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇത് തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. മോദി സർക്കാർ നടപ്പാക്കിയ കറൻസി പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്ന് വ്യക്തമാക്കി മന്മോഹൻസിങ് നേരത്തെ പിറഞ്ഞിരുന്നു. വിഷയത്തിൽ രാജ്യസഭയിൽ ചർച്ച നടക്കവെയായിരുന്നു അഭിപ്രായ പ്രകടനം. അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണെന്നായിരുന്നു രാജ്യസഭയിലെ പ്രസംഗം. ഈ വിമർശനത്തിന് മൂർച്ച കൂട്ടുകയാണ് വീണ്ടും മുൻപ്രധാനമന്ത്രി.
നോട്ടു പിൻവലിക്കൽ നടപടിമൂലം രാജ്യത്ത് ആത്യന്തികമായി എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിച്ചിരുന്നു.
സ്വന്തം പണം അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് പിൻവലിക്കാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത ഏതെങ്കിലും രാജ്യമുണ്ടാകുമോയെന്ന് നരേന്ദ്ര മോദി പറയണമെന്നും മന്മോഹൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യപ്പെടലിനും ശക്തമായ പ്രതിഷേധത്തിനും ശേഷം പാർലമെന്റിൽ എത്തിയ നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനുമായ മന്മോഹൻ സിങ് കറൻസി പിൻവലിക്കൽ സൃഷ്ടിച്ച ആഘാതങ്ങളായിരുന്നു രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

