- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിൽ ഏറ്റവും മോശം ശമ്പളം കൈപ്പറ്റുന്നത് ഇറ്റാലിയൻ ചെറുപ്പക്കാർ; മെച്ചപ്പെട്ട പ്രതിഫലം സ്വിറ്റ്സർലണ്ടുകാർക്കും
റോം: ജോലി തുടങ്ങുന്ന പ്രായത്തിൽ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നത് ഇറ്റാലിയൻ ചെറുപ്പക്കാരാണെന്ന റിപ്പോർട്ട്. 15 പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവേ പ്രകാരം ഇറ്റലിയാണ് ഈ പട്ടികയിൽ ഏറ്റവും താഴെ വന്നിരിക്കുന്നത്. ഒരു വർഷം ശരാശരി 27,400 യൂറോയാണ് ഇറ്റലിയിലെ ചെറുപ്പക്കാർക്ക് ലഭിക്കുന്നത്. അതേസമയം ഈ പട്ടികയിൽ ഒന്നാമത്
റോം: ജോലി തുടങ്ങുന്ന പ്രായത്തിൽ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നത് ഇറ്റാലിയൻ ചെറുപ്പക്കാരാണെന്ന റിപ്പോർട്ട്. 15 പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവേ പ്രകാരം ഇറ്റലിയാണ് ഈ പട്ടികയിൽ ഏറ്റവും താഴെ വന്നിരിക്കുന്നത്. ഒരു വർഷം ശരാശരി 27,400 യൂറോയാണ് ഇറ്റലിയിലെ ചെറുപ്പക്കാർക്ക് ലഭിക്കുന്നത്.
അതേസമയം ഈ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത് സ്വിറ്റ്‌സർലണ്ടാണ്. ഇവിടെയുള്ള ചെറുപ്പക്കാർക്ക് വർഷം ശരാശരി 83,600 യൂറോയാണ് ജോലിയുടെ തുടക്കത്തിൽ ലഭിക്കുന്നത്. 2016 ഗ്ലോബൽ 50 റെമ്യൂണറേഷൻ പ്ലാനിങ് റിപ്പോർട്ടിലാണ് യൂറോപ്പിലെ ചെറുപ്പക്കാർക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ശമ്പളക്കാര്യത്തിൽ ഇറ്റലിയോട് ചേർന്നു നിൽക്കുന്നത് സ്‌പെയിൻ ആണ്. എൻട്രി ലെവൽ വർക്കർമാർ ഇവിടെ ശരാശരി 30,700 യൂറോയാണ് ശമ്പളം. ഫ്രാൻസിലാകട്ടെ 33,400 യൂറോയും. സ്വിറ്റ്‌സർലണ്ടിനു പിന്നാലെ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം നിൽക്കുന്ന ഡെന്മാർക്കാണ്. ഇവിടെയുള്ള ചെറുപ്പക്കാർക്ക് 51,400 യൂറോയാണ് വാർഷിക ശമ്പളം. ജർമനിയും നോർവേയും നാലും അഞ്ചും സ്ഥാനത്ത് നിൽക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലും 45,800 യൂറോയാണ് ശരാശരി വാർഷിക വരുമാനം.