- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്നതു കൊടും ചൂട്; 12 വർഷത്തെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് സ്വിറ്റ്സർലണ്ട്; ജൂലൈ ആദ്യവാരം 35 ഡിഗ്രി കടക്കുമെന്ന് പ്രവചനം
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ 12 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ താപനില ഉടൻ തന്നെ രേഖപ്പെടുത്തും. ജൂലൈ ആദ്യവാരം താപനില 35 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്ത് ഇനി വരാനിരിക്കുന്നതുകൊടുംചൂടിന്റെ ദിനങ്ങളാണെന്ന് മുന്നറിയിപ്പ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ ബീച്ചുകളിലേക്ക് പായുകയാണ്. 2003-ലാണ് ഇതിനു മുമ്പ് ഇത്രയേറെ കടുത്ത ചൂട
സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ 12 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ താപനില ഉടൻ തന്നെ രേഖപ്പെടുത്തും. ജൂലൈ ആദ്യവാരം താപനില 35 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്ത് ഇനി വരാനിരിക്കുന്നതുകൊടുംചൂടിന്റെ ദിനങ്ങളാണെന്ന് മുന്നറിയിപ്പ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ ബീച്ചുകളിലേക്ക് പായുകയാണ്.
2003-ലാണ് ഇതിനു മുമ്പ് ഇത്രയേറെ കടുത്ത ചൂട് അനുഭവപ്പെട്ടത്. പ്രായമുള്ളവർ സഹിതം ആയിരക്കണക്കിന് ആളുകളാണ് കടുത്ത ചൂടിൽ വലഞ്ഞത്. 2003-നു സമാനമായ ചുടുകാറ്റും കൊടും ചൂടും എട്ടു വരെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രമായ മെറ്റിയോ ന്യൂസ് വ്യക്തമാക്കുന്നത്. 2003 ഓഗസ്റ്റ് മൂന്നു മുതൽ 13 വരെ 11 ദിവസത്തേക്ക് താപനില 35 ഡിഗ്രി അനുഭവപ്പെട്ടിരുന്നു.
അത്തരത്തിൽ ജൂലൈ ഒന്നു മുതൽ എട്ടുവരെ താപനില പ്രതീക്ഷിക്കാമെന്നും രാജ്യമെമ്പാടും ചുടുകാറ്റ് വീശുമെന്നുമാണ് മുന്നറിയിപ്പ്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് സെൻട്രൽ യൂറോപ്പിലേക്ക് ഉയർന്ന മർദം നീങ്ങുന്നതാണ് ചൂടൻ കാലാവസ്ഥയ്ക്കു കാരണം. ജനീവ, സിയോൺ, ബേൺ, ബേസെൽ, ലുഗാനോ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച താപനില 30 ഡിഗ്രിയിലധികം രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സിയോൺ, ബേസൽ എന്നിവിടങ്ങളിൽ താപനില 35 ഡിഗ്രിയിലും ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച താപനില 38 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.
അതേസമയം പർവത മേഖലകളിൽ ഇടിമിന്നൽ രൂപപ്പെട്ടാൽ അത് താപനില താഴ്‌ത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ പ്രായമായവരും കുട്ടികളും കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനാണ് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഏറെ ചൂടുള്ള കാലാവസ്ഥയിൽ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്കുള്ള സമയത്ത് ശാരീരിക അധ്വാനങ്ങളിൽ നിന്നും ആളുകൾ വിട്ടുനിൽക്കാനും ഉപദേശിക്കുന്നുണ്ട്.
രണ്ടു ലിറ്റർ വെള്ളം ദിവസേന കുടിക്കുക, മദ്യം കഴിവതും ഒഴിവാക്കുക, കൊഴുപ്പ്, മധുരം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കാതിരിക്കുക, ഇളംനിറത്തിലുള്ള വസ്ത്രധാരണം, പുറത്തു പോകുമ്പോൾ തൊപ്പി ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ളത്. ക്ഷീണം, വായ വരളുക, വെർട്ടിഗോ, ശ്രദ്ധയില്ലായ്മ, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ തോന്നുന്നവർ ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കണമെന്നും മെഡിക്കൽ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.