മുക്കം: ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഭരണകൂട ഒത്താശയോടെ സംഘപരിവാർ ശക്തികൾ തകർത്തിട്ട് 25 വർഷം പൂർത്തിയാവുമ്പോൾ മസ്ജിദ് പുനർനിർമ്മിച്ച് ഇന്ത്യൻ മതേതരത്വത്തെ തിരിച്ചുപിടിക്കാൻ രാജ്യത്തെ മതേതര ശക്തികൾ തയ്യാറാവണമെന്ന് വെൽഫെയർപാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു.

ഡിസംബർ 6: ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'ആർ.എസ്.എസ് ഭീകരതയുടെ 25 വർഷങ്ങൾ' എന്ന തലക്കെട്ടിൽ വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി പന്നിക്കോട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റ്യോട്ട് സ്വാഗതവും ശേഖരൻ മുക്കം നന്ദിയും പറഞ്ഞു.