- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; സതാംപ്ടനിൽ മഴയുടെ 'കളി'; ടോസ് പോലും സാധ്യമാകാതെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു; റിസർവ് ദിനത്തിലേക്ക് മത്സരം നീളും; വരും ദിവസങ്ങളിലും മഴ ഭീഷണി
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ചത്. മത്സരത്തിൽ ഐസിസി റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി അന്ന് നടക്കും.
ഉച്ചക്ക് ശേഷം സതാംപ്ടണിൽ മഴക്ക് ശമനമുണ്ടായെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഏത് നിമിഷവും വീണ്ടും മഴ എത്താനുള്ള സാധ്യതയുമുണ്ടായിരുന്നു. ഇന്ത്യൻ സമയം രാത്രി ഏഴരയോടെ പിച്ചും ഔട്ട് ഫീൽഡും പരിശോധിച്ച അമ്പയർമാർ ആദ്യ ദിവസത്തെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
നനഞ്ഞു കുതിർന്നു കിടക്കുന്ന ഔട്ട് ഫീൽഡ് സൂപ്പർ സോപ്പറുകൾ ഉപയോഗിച്ച് ഉണക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മഴയെത്തിയത് അവസാന സെഷനിലെങ്കിലും മത്സരം നടത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി.
Due to persistent rain, play has been abandoned on day one of the #WTC21 Final in Southampton ⛈️#INDvNZ pic.twitter.com/Vzi8hdUBz8
- ICC (@ICC) June 18, 2021
നേരത്തെ മഴമൂലം ആദ്യ രണ്ട് സെഷനുകളുംപൂർണമായും നഷ്ടമായിരുന്നു. മത്സരത്തിന് ഒരു റിസർവ് ദിനമാണുള്ളത്. ഒരു ദിവസത്തെ കളി പൂർണമായും നഷ്ടമായാലും റിസർവ് ദിനമുള്ളതിനാൽ അത് മത്സരഫലത്തെ സ്വാധീനിക്കാനിടയില്ല.
സതാംപ്റ്റണിൽ ഇന്നു കനത്ത മഴയായിരിക്കുമെന്ന് യുകെ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഫൈനൽ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. മത്സരം സമനിലയിൽ പിരിഞ്ഞാൽ ഇരുടീമുകളേയും വിജയിയായി പ്രഖ്യാപിക്കും.
UPDATE - It has stopped raining and there will be an inspection at 3 PM local and 7.30 PM IST. #WTC21 pic.twitter.com/VzzuXxGPrF
- BCCI (@BCCI) June 18, 2021
ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കു തന്നെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ ട്വിറ്ററിൽ അറിയിച്ചു. 98 ഓവർ പന്തെറിയുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്.
Day 1 has been called at the Hampshire Bowl. A brief period without rain after lunch but it's back now and the Match Officials have called things. 98 overs now scheduled for tomorrow with a 10-30am local start. #WTC21 pic.twitter.com/XRzie08aAP
- BLACKCAPS (@BLACKCAPS) June 18, 2021
കലാശപ്പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നീ പേസർമാർക്കൊപ്പം സ്പിന്നർ രവിചന്ദ്ര അശ്വിനും ഇന്ത്യൻ ടീമിലുണ്ട്.
ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തി. ഇവർ ഒരുമിച്ചു കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഈ ഫൈനൽ. വൃദ്ധിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ന്യൂസീലൻഡിനെ ഫൈനലിൽ തോൽപിക്കാൻ സാധിച്ചാൽ വിരാട് കോലി ക്യാപ്റ്റനായ ശേഷം നേടുന്ന ആദ്യ ഐസിസി ചാംപ്യൻഷിപ്പാകും ഇത്. കോലിയുൾപ്പെട്ട ടീം 2011 ൽ ഏകദിന ലോകകപ്പ് നേടിയിരുന്നെങ്കിലും അന്ന് എം.എസ്. ധോണിയായിരുന്നു ക്യാപ്റ്റൻ. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും കരിയറിലെ ആദ്യ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ്.
ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസീലന്റിനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്പരമ്പരയിൽ വിജയിച്ച ന്യൂസീലന്റ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. അതേസമയം ഇൻട്രാസ്ക്വാഡ് മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. രവിചന്ദ്ര അശ്വിനൊപ്പം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ എത്തിയത് ഇന്ത്യയുടെ ബാറ്റിങ് ആഴം വർധിപ്പിക്കും.
അതേസമയം, മഴയുള്ള സാഹചര്യങ്ങളിൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വെച്ച ഐസിസിയുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷമുയരുന്നുണ്ട്.
സ്പോർട്സ് ഡെസ്ക്