- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ചാണ്ടിയുടെ ഭക്ഷണം കഴിച്ചവരൊന്നും വാതുറക്കില്ലെന്ന വിനുവിന്റെ പരിഹാസമാണോ കുറിക്ക് കൊണ്ടത്? ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസും വാഹനവും അടിച്ചു തകർത്തതിൽ പ്രതിഷേധ ശക്തം; പേടിപ്പിച്ച് വായടപ്പിക്കാമെന്നും വാർത്ത മുക്കാമെന്നും കരുതുന്ന ഭീരുക്കളുടെ പ്രവൃത്തിയെന്ന് ചാനൽ; ടി.വി.പ്രസാദിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ കയ്യേറ്റങ്ങൾ മറയില്ലാതെ പരമ്പരയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരേ ഇന്ന് പുലർച്ചെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാർ അടിച്ചു തകർത്തു. ആക്രമണം പുലർച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോർട്ടർ ടി.വി. പ്രസാദ് ഓഫീസിൽ ഉണ്ടായിരുന്നു.എന്നാൽ ജനലും വാതിലുകളും അടച്ചിരുന്നതിനാൽ ശബ്ദുമൊന്നും കേട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ഓഫീസിന് നേരേ ആക്രമണമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. അഡി.ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് മുന്നിലൂടെ വ്യാപകമായി വയൽ നികത്തി വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മിച്ചത് നിയമവിരുദ്ധമായാണെന്ന ഇന്നലെ ഏഷ്യാനെറ്റ് തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്ര
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ കയ്യേറ്റങ്ങൾ മറയില്ലാതെ പരമ്പരയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരേ ഇന്ന് പുലർച്ചെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാർ അടിച്ചു തകർത്തു. ആക്രമണം പുലർച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോർട്ടർ ടി.വി. പ്രസാദ് ഓഫീസിൽ ഉണ്ടായിരുന്നു.എന്നാൽ ജനലും വാതിലുകളും അടച്ചിരുന്നതിനാൽ ശബ്ദുമൊന്നും കേട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ഓഫീസിന് നേരേ ആക്രമണമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. അഡി.ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് മുന്നിലൂടെ വ്യാപകമായി വയൽ നികത്തി വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മിച്ചത് നിയമവിരുദ്ധമായാണെന്ന ഇന്നലെ ഏഷ്യാനെറ്റ് തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷം നെൽവയൽ നികത്തി റോഡ് നിർമ്മിക്കണമെങ്കിൽ സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം കിട്ടണം. എന്നാൽ അതിനുള്ള അപേക്ഷ പോലും നൽകാതെയാണ് കെ.ഇ ഇസ്മായിലും പി.ജെ കുര്യനും പണമനുവദിച്ച ലേക് പാലസ് റിസോർട്ടിനായുള്ള ഈ റോഡ് നിർമ്മിച്ചതെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നതായും ടി.വി.പ്രസാദിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
കായലിൽ പൈപ്പുകൾ സ്ഥാപിച്ച് അതിരിട്ട് കയ്യേറിയത് അഴിമതി നിരോധന നിയമവും ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണെന്നും,കർഷകർക്ക് വിതരണം ചെയ്ത മാർത്താണ്ഡം കായലിലെ മിച്ച ഭൂമി നികത്തിയത്് അധികാരദുർവിനിയോഗമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിരന്തരമായി ഈ വിഷയം ചർച്ച ചെയ്യുകയും, ഭരണ-പ്രതിപക്ഷങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.ഇരുപക്ഷത്തെയും പ്രമുഖ നേതാക്കൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന അവതാരകനായ വിന.വി.ജോണിന്റെ ചോദ്യത്തിന് ക്യത്യമായ ഉത്തരവും ഉണ്ടായില്ല.
തെളിവുകളുടെ ബലം കൂടിയപ്പോൾ,നിരന്തരമായ സമ്മർദ്ദഫലമായി ആദ്യം മൗനം പാലിച്ച ഭരണ-പ്രതിപക്ഷങ്ങൾ ഇപ്പോഴാണ് കണ്ണുതുറന്നത്.
വിജിലൻസിന് നിയമോപദേശം ലഭിച്ചാലുടൻ ക്വിക്ക് വേരിഫിക്കേഷനിലേക്ക് കടക്കാനാണ് സാധ്യത. ആരോപണങ്ങൾ അന്വേഷിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രേശഖരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മന്ത്രി എന്നുള്ളത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ മന്ത്രിസഭയിൽ അംഗമാണെന്നുള്ളതോ സമ്പന്നനാണെന്നുള്ളതോ അന്വേഷണത്തെ സ്വാധീനിക്കില്ല. ഒരു വിധത്തിലുള്ള സ്വാധീനത്തിനും വഴിപ്പെടാതെയുള്ള നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഡിജിപി ആലപ്പുഴ എസ് പിക്ക് നിർദ്ദേശം നൽകി. ആക്രമണത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.അതേസമയം സംഭവത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. അപലപനീയമായ സംഭവമാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകാൻ പോകുന്നില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞന്നും മന്ത്രി വ്യക്തമാക്കി.ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ് ഇതെന്നും ഈ പ്രവണത മുളയിലേ നുള്ളണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു.ആലപ്പുഴയിലെ തമസ്‌ക്കരിക്കാൻ താത്പര്യപ്പെട്ട ചെലവാർത്തകൾ റിപ്പോർട്ട് ചെയ്തതാണ് ചാനലിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഏഷ്യാനെറ്റ് പുറത്തുവിട്ട വാർത്തകളുടെ പ്രത്യാഘാതമാണ് ആക്രമണമെന്ന് കെ.യു.ഡബ്‌ളിയു.ജെ സംസ്ഥാന സെക്രട്ടറി സി. നാരായണൻ വ്യക്തമാക്കി.
ആക്രമണത്തിനെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതികരണങ്ങൾ അലയടിക്കുകയാണ്.കമ്യൂണിസം സമം ഫാസിസം ഇടത് ഭരണത്തിൽ മാധ്യമ പ്രവർത്തകർ നിരന്തരം വേട്ടയാടപ്പെടുന്നു, മാധ്യമ സ്വാതന്ത്ര്യത്തിന് നേരേ ഇടത് ഫാസിസം എന്നിങ്ങനെ വിമർശനങ്ങളുടെ പ്രളയമാണ്. അയാം പ്രസാദ് സി.പി.എം കിൽസ് ജേർണോസ് എന്ന ഹാഷ്ടാഗുകളിലാണ് പ്രചാരണം.പേടിപ്പിച്ച് വായടപ്പിക്കാനും വാർത്ത മുക്കാനും കഴിയുമെന്ന് വിചാരിക്കുന്ന ശുദ്ധ ഭോഷ്‌കും ഒട്ടും ശുദ്ധമല്ലാത്ത തനി തെമ്മാടിത്തരവുമാണ് ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിനും, ടി.വി.പ്രസാദിനും നേരേയുണ്ടായ ആക്രമണമെന്ന് മാധ്യമ പ്രവർത്തക അപർണ ആർ കുറിച്ചു.സപ്പോർട്ട് ടിവി പ്രസാദ് എന്ന പേരിലും പ്രചാരണം മുന്നേറുന്നു.