മിഴ് സൂപ്പർ താരം ധനുഷ് നിർമ്മിക്കുന്ന മലയാള ചിത്രം തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധനുഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.

ടോവിനോ തോമസ് നായകാനായെത്തുന്ന ചിത്രത്തിൽ നേഹ അയ്യർ, ബാലു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭൻ പിള്ള എന്ന സബ് ഇൻസ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.

ധനുഷിന്റെ വുണ്ടർബാർ ഫിലീംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിർമ്മിക്കുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ നാരായണണ് ചിത്രത്തിന് തിരക്കഥ നിർവഹിക്കുന്നത്.