പിറ്റ്സ്ബർഗ് (പെൻസിൽവാനിയ): വേൾഡ് റസലിങ് ഫെഡറേഷനൻ ഹെവിവെയ്റ്റ് ചാമ്പ്യൻ ബ്രൂണൊ സമ്മർ റ്റിനൊ (82) പെൻസിൽവാനിയപിറ്റ്സ്ബർഗിൽ നിര്യാതനായി. 1960 70 കാലഘട്ടത്തിൽ അമേരിക്കയിലെഏറ്റവും പ്രസിദ്ധനായ റസ്ലറായാണ് ബ്രൂണൊ അറിയപ്പെട്ടിരുന്നത്.

1963 -1971, 1973 -1977 വേൾഡ് ഹെവി വെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയബ്രൂണൊ 1981ൽ റിട്ടയർ ചെയ്തുെവങ്കിലും വീണ്ടും 1984 1988വർഷങ്ങളിൽ വേൾഡ് റസിലിംഗിലേക്ക് മടങ്ങിയെത്തി യിരുന്നു.1935 ൽഇറ്റലിയിൽ ജനിച്ച ബ്രൂണോ 1950 ലാണ് അമേരിക്കയിലെ പിറ്റ്സ് ബർഗിൽപിതാവിനോടൊപ്പം താമസമാക്കിയത്. 1959 ൽ കാരളിനെ വിവാഹം ചെയ്ത ബ്രൂണോക്ക്മൂന്നു മക്കളാണുള്ളത്.

ബ്രൂണോയുടെ മരണത്തോടെ മൂന്ന് ദശാബ്ദം റിങ് അടക്കി ഭരിച്ച പഴയ തലമുറയിലെഒരു കണ്ണി കൂടെ നഷ്ടപ്പെട്ടു.2011ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി.മരിക്കുന്നതിന് ചില മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചറസിലിംഗിൽ ചരിത്രം തിരുത്തികുറിച്ച ബ്രൂണോയും ടെ ജീവിതത്തിന്കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സാന്നിധ്യത്തിലാണ് തിരശ്ശീല വീണത്.