ഈജിപ്ത്: ഈ വർഷത്തെ വേൾഡ് യൂത്ത് ഫോറം ( ഈജിപ്തിൽ വച്ച് നടത്തപ്പെടുന്നു.നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുവതീയുവാക്കൾ ഫോറത്തിൽ പങ്കെടുക്കും. സമാധാനം,ഐശ്വര്യം,ഐക്യം,പുരോഗതിഎന്നിവ യുവാക്കളിലൂടെ ലോകത്തിൽ സാധ്യമാക്കുക എന്നതാണ് ഈ ഫോറത്തിന്റെ ഉദ്യേശ്യം.കഴിഞ്ഞ വർഷമാണ് വേൾഡ് യൂത്ത് ഫോറം നിലവിൽ വന്നത്.'നമുക്ക് സംസാരിക്കണം ' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

യുവതീയുവാക്കൾക്ക് ഈജിപ്തിന്റെ സമ്പന്നമായസാംസ്‌കാരികപൈതൃകവും, ചരിത്രവും നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടിയാണ് ഈ ഫോറത്തിലൂടെ സാധ്യമാകുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ചർച്ചകളിൽ പങ്കെടുക്കും.വിവിധ സംഘടനകളിൽ സജീവമായി പങ്കെടുക്കുന്ന യുവജനങ്ങൾക്ക് അവരുടെ നേതൃപാടവം മെച്ചപ്പെടുത്താനുള്ള വേദികൂടിയാണ് വേൾഡ് യൂത്ത് ഫോറം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഈജിപ്ഷ്യൻ സർക്കാർ ചെലവിൽ ഈ പരിപാടിയിൽ പങ്കെടുക്കാം.നവംബർ3 മുതൽ6 വരെയാണ് ഈ വർഷത്തെ ഫോറം നടത്തപ്പെടുന്നത്. സെപ്റ്റംബർ30-നു മുന്നോടിയായി www.wyfegypt.com എന്ന വെബ്‌സൈറ്റ് വഴിഅർഹതയുള്ള എല്ലാവർക്കും അപേക്ഷകൾ നൽകാവുന്നതാണ്.

ലോകത്തുനടക്കുന്ന പ്രതിസന്ധികളും , അന്തർദേശീയ പ്രശ്‌നങ്ങളും ഫോറത്തിൽ ചർച്ചയാകും.കൂടാതെ പുത്തൻ സാങ്കേതികവിദ്യയുടെ കൈമാറ്റം ,സോഷ്യൽ മീഡിയയുടെസ്വാധീനം,മനുഷ്യാവകാശങ്ങളുടെ നേരെയുള്ള കടന്നുകയറ്റം എന്നീ വിഷയങ്ങളും വേൾഡ് യൂത്ത് ഫോറത്തിൽ പ്രധാന വിഷയങ്ങളാണ്