ലിമെറിക്ക്: ലിമെറിക്ക് ഡി യർ ആൻഡ് നിയർ സൗഹൃദ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ പാട്രിക്സ്വെൽ ഹാളിൽ വെച്ച് ശനിയാഴ്‌ച്ച വൈകിട്ട് നടന്നു.ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.

തുടർന്ന് സാന്താക്ലോസിനെ ആവേശകരമായി വരവേൽക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ,കരോൾ ഗാനാലാപനം തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നിരവധിപ്പേർ പങ്കെടുത്ത പരിപാടി ക്രിസ്തുമസ് ഡിന്നറോടുകൂടി സമാപിച്ചു.

-