- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീനാ കൈരളിയുടെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ വർണോത്സവമായി
നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി കുടുംബങ്ങളുടെ ഒത്തുചേരലിനു വേദി ഒരുക്കിയ 'സാന്റാ ഈവ് 'നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽ പ്രൌഡ ഗംഭീരമായി നടന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം തിരുപ്പിറവിയുടെ ഓർമ്മ പുതുക്കിക്കൊണ്ടു 'ഉണ്ണീശോയോടൊപ്പം' എന്ന കുട്ടികളുടെ സ്‌കിറ്റോടെ ആരംഭിച്ച പരിപാടിയിലേയ്ക്ക് കൈകൾ വീശി സാന്താക്ലോസ് എത്തിയതോടെ ആവേശം തിരതല്ലി.സമൂഹത്തിൽ വർധിച്ചുവരുന്ന തിന്മകൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിലവിളക്കിൽ അഞ്ചു തിരികൾ തെളിച്ചു. തുടർന്ന് നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും സിനിമാറ്റിക്,ക്ലാസിക്കൽ ഡാൻസുകൾ,ഒപ്പന,കോമഡി സ്‌കിറ്റുകൾ ,ഗാനങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.കുട്ടികളുടെയും നീന വോയിസിന്റെയും കരോൾ ഗാനാലാപനങ്ങൾ ശ്രദ്ധേയമായി.നിരവധി കുടുംബങ്ങൾ പങ്കെടുത്ത ആഘോഷപരിപാടികൾക്ക് വിഭവസമൃദ്ധമായ ഡിന്നറോടെ തിരശീല വീണു. ജിൻസൺ എബ്രഹാം സ്വാഗതവും വിനീത് ജോസഫ് നന്ദിയും പറഞ്ഞു.പരിപാടികൾക്ക് ജിൻസൺ എബ്രഹാം,വിനീത് ജോസഫ്,അഭിലാഷ് രാമചന്ദ്രൻ,നോബിൾ ടോം,പ്രിയ
നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി കുടുംബങ്ങളുടെ ഒത്തുചേരലിനു വേദി ഒരുക്കിയ 'സാന്റാ ഈവ് 'നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽ പ്രൌഡ ഗംഭീരമായി നടന്നു.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം തിരുപ്പിറവിയുടെ ഓർമ്മ പുതുക്കിക്കൊണ്ടു 'ഉണ്ണീശോയോടൊപ്പം' എന്ന കുട്ടികളുടെ സ്‌കിറ്റോടെ ആരംഭിച്ച പരിപാടിയിലേയ്ക്ക് കൈകൾ വീശി സാന്താക്ലോസ് എത്തിയതോടെ ആവേശം തിരതല്ലി.സമൂഹത്തിൽ വർധിച്ചുവരുന്ന തിന്മകൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിലവിളക്കിൽ അഞ്ചു തിരികൾ തെളിച്ചു.
തുടർന്ന് നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും സിനിമാറ്റിക്,ക്ലാസിക്കൽ ഡാൻസുകൾ,ഒപ്പന,കോമഡി സ്‌കിറ്റുകൾ ,ഗാനങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.കുട്ടികളുടെയും നീന വോയിസിന്റെയും കരോൾ ഗാനാലാപനങ്ങൾ ശ്രദ്ധേയമായി.നിരവധി കുടുംബങ്ങൾ പങ്കെടുത്ത ആഘോഷപരിപാടികൾക്ക് വിഭവസമൃദ്ധമായ ഡിന്നറോടെ തിരശീല വീണു.
ജിൻസൺ എബ്രഹാം സ്വാഗതവും വിനീത് ജോസഫ് നന്ദിയും പറഞ്ഞു.പരിപാടികൾക്ക് ജിൻസൺ എബ്രഹാം,വിനീത് ജോസഫ്,അഭിലാഷ് രാമചന്ദ്രൻ,നോബിൾ ടോം,പ്രിയ ജോജിൻ എന്നിവർ നേതൃത്വം നൽകി.