- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ്സിന്റെ ചൈതന്യം ഉൾക്കൊണ്ട് അശരണർക്ക് സഹായ ഹസ്തവുമായി നീനാ കൈരളി
നീനാ (കൗണ്ടി ടിപ്പററി ): കാരുണ്യവും സാഹോദര്യവും വിളിച്ചോതുന്ന ക്രിസ്തുമസ് നാളുകളിൽ നീനയിലെയും പരിസരപ്രദേശങ്ങളിലെയും കഷ്ടതയനുഭവിക്കുന്ന നിരവധി ആളുകൾക്ക് സഹായം എത്തിച്ചിരിക്കുകയാണ് നീനാ കൈരളി .നീനാ കൈരളി കുടുംബത്തിലെ 70 ന് മേൽ വരുന്ന കുടുംബങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യ ഭക്ഷ്യ വസ്തുക്കൾ നീനയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവരുമായി ചേർന്ന് അർഹരായവരെ കണ്ടെത്തി അവർക്ക് കൈമാറി
കോവിഡ് മഹാമാരി തകർത്താടുന്ന ഈ കാലഘട്ടത്തിൽ,നിരവധി ആളുകൾക്ക് ഇതൊരു സഹായമായി.കോവിഡ് നിയന്ത്രണങ്ങളാൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഇത്തരത്തിൽ നിരവധി ആളുകളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയാണ് നീനയിലെ കൈരളി കൂട്ടായ്മ .നമ്മളാൽ കഴിയുന്ന സഹായങ്ങൾ ഇത്തരത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് നല്കാൻ കൈരളിയുടെ ഈ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോതനമായിത്തീരട്ടെ എന്ന് കൈരളി കമ്മറ്റി അംഗങ്ങൾ പ്രതികരിച്ചു .
കൂടാതെ നീനാ സെന്റ് മേരീസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പ്രോഗ്രാമിൽ നീനാ കൈരളി അംഗങ്ങൾ ഫാ.റെക്സൺ ചുള്ളിക്കലിന്റെ നേതൃത്വത്തിൽ പങ്കെടുക്കുകയും കരോൾ ഗാനാലാപനം ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പരിപാടി തത്സമയം നീനാ സെന്റ് മേരീസ് ചർച്ചിന്റെ
വെബ് പേജിലൂടെ ദൃശ്യമായിരുന്നു.
പരിപാടികൾക്ക് കൈരളി കമ്മറ്റി ഭാരവാഹികളായ റിനു കുമാരൻ രാധാനാരായണൻ,വിശാഖ് നാരായണൻ ,വിമൽ ജോൺ ,വിനീത പ്രമോദ് ,അഞ്ജിത എബി എന്നിവർ നേതൃത്വം നൽകി .
വാർത്ത : ജോബി മാനുവൽ