ഡബ്ലിൻ: അയർലന്റിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളെയും സഹകരിപ്പിച്ചുകൊണ്ടുള്ള ഈ വർഷത്തെ കരോൾ നൈറ്റ് (ജിംഗിൽ ബെൽസ് 2016) താലാ സെന്റ് .ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയിൽ വച്ച് ഡിസംബർ 31 ശനിയാഴ്ച നടത്തപ്പെടുന്നു.

അന്നേദിവസം വൈകിട്ട് 5.00 ന് പുതുവത്സരത്തോട് അനുബന്ധിച്ചു അർപ്പിക്കപ്പെടുന്ന വി .കുർബ്ബാനാനന്തരം ആണ് കരോൾ നൈറ്റ് പരിപാടികൾ ആരംഭിക്കുന്നത് .കരോൾ ഗാനങ്ങൾ, സ്‌കിറ്റുകൾ, ടാബ്‌ളോ എന്നിങ്ങനെ വിവിധയിനം പരിപാടികളാണ് ജിംഗിൾ ബെൽസ് 2016 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വികാരിയേറ്റിലെ എല്ലാ ഇടവകകാംഗങ്ങളെയും വി.കുർബ്ബാനയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും കരോൾ നൈറ്റ് പരിപാടികളിൽ പങ്കെടുത്തു അത് മനോഹരമാക്കുവാനും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

Venue: Saint Finian's Community Hall,Newcastle,Co Dublin.