കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യ ത്തിൽ ക്രിസ്തുമസ് പുതുവത്സരം വിപുലമായ പരിപാടികളോടെ 01-01-2015 വ്യാഴാഴ്ച വൈകുംന്നേരം 8.30ന് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.

ക്രിസ്തുമസ് കരോൾ, സാന്താക്ലോസ്, ഗനമേള, ഒപ്പന, കോൽകളി, നൃത്തങ്ങൾ, ചിത്രാവിഷ്‌ക്കരണം തുടങ്ങിയ വിവിധ പ രിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. രുചികരമായ നാടൻ വിഭവങ്ങളുടെ തട്ടുകടയും ഉണ്ടായിരിക്കും.