ബംഗലുരു: ഷവോമി മി മാക്‌സ് 2 ഇന്ത്യയിലെത്തി. 16,999 രൂപയാണ് വില. ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപന തുടങ്ങും. ഷവോമി മി മാക്‌സ് 2 എന്ന് പേരിട്ടിരിക്കുന്ന ഉൽപ്പന്നത്തിന്റെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറങ്ങിയത്. നേരത്തെ ഇറങ്ങിയ മോഡലിന്റേതു പോലെ തന്നെ ഇതിനും വലിയ സ്‌ക്രീനും ബാറ്ററിയുമുണ്ട്. കൂടാതെ സ്റ്റീരിയോ സ്പീക്കറുകൾ, മികച്ച ഡിസൈൻ, മികച്ച വൺ ഹാൻഡഡ് മോഡ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

64ഏആ, 128 ഏആ സ്റ്റോറേജുള്ള വേരിയന്റുകളാണ് ഈ ഫാബ്ലെറ്റിന്. 12 മെഗാപിക്‌സൽ പിൻക്യാമറ, 5 മെഗാപിക്‌സൽ മുൻക്യാമറയും ഈ ഫാബ്ലെറ്റിലുണ്ട്. വ്യത്യസ്ത രീതിയിലുള്ള പ്രകാശങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരിക്കുന്ന 1.25- മൈക്രോൻ പിക്‌സലിന്റെ സോണി കങത386 സെൻസറാണ് ഈ ക്യാമറയ്ക്കുള്ളത്.

6.44 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീനാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചർ. 1080ഃ1920 പിക്‌സൽ റെസല്യൂഷൻ ഡിസ്പ്ലേയുള്ള ഫാബ്ലെറ്റിൽ 5300ാഅവ ബാറ്ററിയുമുണ്ട്. ഉപയോക്താക്കൾക്ക് ഏറെ സൗകര്യം നൽകുന്ന സോഫ്റ്റ്‌വെയർ സേവനവും ലഭ്യമാണ്. വക്രാകൃതിയിലുള്ള ഫോണിന്റെ കോണുകൾ ഇത് കയ്യിൽ പിടിക്കാൻ കൂടുതൽ എളുപ്പമാക്കുന്നു.

ടെലിവിഷൻ, എയർ കണ്ടീഷനുകൾ എന്നിവയിൽ റിമോട്ട് ആയി ഉപയോഗിക്കാവുന്ന ണ്ട'' ബ്ലാസ്റ്റർ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫുൾ മെറ്റൽ ബോഡിയാണ് ഈ ഫാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത. ചാർജിങ് പോർട്ട്, സ്പീക്കർ ഗ്രിൽസ് എന്നിവ അടിവശത്ത് ക്രമീകരിക്കുന്ന തരം സിമ്മട്രിക്കൽ ഡിസൈനാൺ. ഒരു മണിക്കൂറിൽ ബാറ്ററി 68 ശതമാനം ചാർജ് ആവുന്ന ക്വിക്ക് ചാർജ് 3.0 ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ദിവസം വരെ ബാറ്ററി നിലനിൽക്കും