ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ മുപ്പത്തഞ്ചാമത് ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ എട്ടിനു മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിൽ വച്ചു നടത്തപ്പെട്ടു.

ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് കരോൾ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്രിസ്മസ് കരോൾ സർവീസിനു പ്രസിഡന്റ് റവ. ജോൺ മത്തായി, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ ആന്റോ കവലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. 15 ഇടവകകളിൽ നിന്നും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ഈവർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വളരെ പ്രൗഡഗംഭീരമാക്കിത്തീർത്തു.

ഗ്ലാഡ്സൺ വർഗീസ് ജനറൽ കൺവീനറായ കമ്മിറ്റിയിൽ പ്രേംജിത്ത് വില്യംസ്, സാം തോമസ് എന്നിവർ കൺവീനർമാരായും, ജോൺസൺ കണ്ണൂക്കാടൻ സ്റ്റേജ് കോർഡിനേറ്ററായും, ജയിംസ് പുത്തൻപറമ്പിൽ, ബെന്നി തോമസ്, ജേക്കബ് ജോർജ്, ബഞ്ചമിൻ ജോർജ്, രഞ്ജൻ ഏബ്രഹാം എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.