- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമായി
ഷിക്കാഗോ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 14-നു വെള്ളിയാഴ്ച വൈകുന്നേരം റോളിങ് മെഡോസിലുള്ള മെഡോസ് കൺവൻഷൻ സെന്ററിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രാർത്ഥിച്ച് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി യു.എസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി, കോൺഗ്രസ് മാൻ ബ്രാഡ് സ്നൈടർ, സ്റ്റേറ്റ് സെനറ്റർമാർ, മേയർമാർ, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ നടത്തിയ ക്രിസ്മസ് കരോൾ സർവീസ്, ഡാൻസ്, സ്‌കിറ്റ് എന്നിവ ചടങ്ങിനു മോടികൂട്ടി. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്തീയ സഭകൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഈവർഷം ആദ്യമായിട്ടാണ് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ക്രിസ്മസ് ആഘോഷങ്ങൾ ഒരുക്കിയത്. ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ജനറൽ കൺവീനർ കീർത്തി കുമാർ, കൺവീനർ ആന്റോ കവലയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ക്
ഷിക്കാഗോ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 14-നു വെള്ളിയാഴ്ച വൈകുന്നേരം റോളിങ് മെഡോസിലുള്ള മെഡോസ് കൺവൻഷൻ സെന്ററിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രാർത്ഥിച്ച് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി യു.എസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി, കോൺഗ്രസ് മാൻ ബ്രാഡ് സ്നൈടർ, സ്റ്റേറ്റ് സെനറ്റർമാർ, മേയർമാർ, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാർ എന്നിവർ പങ്കെടുത്തു.
വിവിധ ക്രൈസ്തവ വിഭാഗങ്ങൾ നടത്തിയ ക്രിസ്മസ് കരോൾ സർവീസ്, ഡാൻസ്, സ്‌കിറ്റ് എന്നിവ ചടങ്ങിനു മോടികൂട്ടി. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്തീയ സഭകൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഈവർഷം ആദ്യമായിട്ടാണ് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ക്രിസ്മസ് ആഘോഷങ്ങൾ ഒരുക്കിയത്.
ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ജനറൽ കൺവീനർ കീർത്തി കുമാർ, കൺവീനർ ആന്റോ കവലയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ക്രിസ്തു നമുക്ക് നൽകിയ സ്നേഹവും സന്തോഷവും മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ നമുക്ക് ഈവർഷത്തെ ക്രിസ്മസിൽ കൂടി സാധിക്കണമെന്നു ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷങ്ങൾക്ക് ക്രിസ്മസ് ഡിന്നറോടെ തിരശീല വീണു