ന്യൂ ജേഴ്സി:ന്മ ന്യൂ ജേഴ്‌സിയിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യൂ ജേഴ്സി (ഇ.സി.എഫ്.എൻ.ജെ) യുടെ 2018- ക്രിസ്മസ് 2019- ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 5 - ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെ ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെന്റ്. തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ (510 Elizabeth Avenue, Somerset, New Jersey, 08873) വച്ച് നടത്തപ്പെടുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറിയ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം, തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും, കൊണ്ടാടുവാനും അതിലുപരി ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ട് പ്രവർത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ആദ്യകാല കുടിയേറ്റക്കാർ തുടങ്ങിവച്ച ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പിൻതലമുറക്കാർ ഏറ്റെടുത്ത് നടത്തിവരുന്നത്.

തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളുടെ പൈതൃകങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് നടത്തുന്ന ഈ വർഷത്തെ വമ്പിച്ച സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്നത് മല­ങ്കര യാക്കോ­ബായ സുറി­യാനി ഓർത്ത­ഡോക്സ് സഭ കോട്ടയം ഭദ്രാ­സ­നാ­ധി­പൻ അഭി­വന്ദ്യ ഡോ. തോമസ് മാർ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത യാണ്.

മികച്ച വേദ­ശാ­സ്ത്ര­പ­ണ്ഡി­തനും എ­ക്യൂ­മെ­നി­ക്കൽ മേഖ­ല­യിലെ നിറഞ്ഞ സാന്നി­ധ്യ­വു­മായ തിമോ­ത്തി­യോസ് തിരു­മ­ന­സു­കൊണ്ട് സാമൂ­ഹ്യ­ക്ഷേമ പ്രവർത്ത­ന­ങ്ങൾക്കും വിദ്യാ­ഭ്യാസ മേഖ­ല­യിലും നൽകി­വ­രുന്ന സേവനങ്ങൾ ശ്രദ്ധേ­യ­മാ­ണ്.

വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചു വൈദികർ പങ്കെടുക്കുന്ന ആരാധന യോഗത്തിനു ശേഷം, പൊതു സമ്മേളനം, വിവിധ ദേവാലയങ്ങളിൽനിന്നെത്തുന്ന കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന, വർണ്ണശബളമായ കലാപരിപാടികൾ, ക്രിസ്തുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിക്കുന്ന സ്‌കിറ്റ്, ഡാൻസ്, ഗായകസംഘങ്ങൾ ആലപിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ എന്നിവ ആഘോഷപരിപാടികൾക്ക് മാറ്റേകും.

19 വിവിധ സഭാ മെംബർ ചർച്ചകളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യൂ ജേഴ്സിയുടെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഗൃഹാതുര സ്മരണകളുയർത്തുന്ന , ഒത്തുചേരലിന്റെയും, പരസ്പര സഹകരണത്തിന്റെയും സ്‌നേഹ വേദിയായി മാറും.

സംയുക്ത ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ വേദിയിലേക്ക് എല്ലാവരെയും കുടുംബസമേതം കർത്തൃനാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്നു. അതിഥികൾക്കായി സ്നേഹവിരുന്നുംഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക,

റവ. ഫാ.ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്) 281-904 -6622

റവ . ഡോ. ജേക്കബ് ഡേവിഡ് (ചെയർമാൻ & കൊയർ ഡയറക്ടർ) 732-425 -8002

മാത്യു എം. എബ്രഹാം (ജനറൽ സെക്രട്ടറി) 212-781-1655

ഫ്രാൻസിസ് പള്ളൂപ്പേട്ട (ട്രെഷറാർ ) 201-560-7911

ജൈജോ പൗലോസ് (പ്രോഗ്രാം കോർഡിനേറ്റർ ) 201-214-8626