ബോസ്റ്റൺ: കേരളാ അസോസിയേഷൻ ഓഫ് ന്യൂഇംഗ്ലണ്ടിന്റെ (കെയിൻ) ഈവർഷത്തെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം ഡിസംബർ 22-ന് ബോസ്റ്റണ് അടുത്തുള്ള ഫ്രെമിങ് ഹാം കീഫ്ടെക് സ്‌കൂളിൽ വച്ചു നടത്തുന്നു. മലയാളികൾക്ക് സുപരിചിതനായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ആണ് ഈ വർഷത്തെ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്നു പ്രസിഡന്റ് എൽസി മരങ്ങോലി അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്

സമീപ പള്ളികളിലെ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങൾ, സ്‌കിറ്റുകൾ, ഡാൻസുകൾ എന്നിവയുണ്ടായിരിക്കുമെന്നു ആർട്സ് സെക്രട്ടറി സ്മിതാ പോൾ അറിയിച്ചു. യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി ദൃശ്യങ്ങൾ, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ക്രിസ്മസ് പാപ്പായുടെ ആഗമനം തുടങ്ങിയവയോടൊപ്പം ബോസ്റ്റൺ കോളജ് വിദ്യാർത്ഥിനികളുടെ ബോളിവുഡ് ഡാൻസ് അവതരണവും ഈവർഷത്തെ പ്രത്യേകതയാണ്.

ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്ന കേക്ക് കോമ്പറ്റീഷനിൽ എല്ലാവര്ക്കും പങ്കെടുക്കാമെന്നു സെക്രട്ടറി സരേഷ് അലമ്പത്ത് അറിയിച്ചു. വൈസ് പ്രസിഡന്റ് ജോൾസൺ വർഗീസ്, രേവതി പിള്ള, സുരേഷ് ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ന്യൂഇംഗ്ലണ്ടിലെ മലയാളികളുടെ സൗഹൃദ കൂട്ടായ്മയുടെ നെടുംതൂണായ കേരള അസോസിയേഷന്റെ ആഘോഷ പരിപാടികളിലേക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: എൽസി മരങ്ങോട്ടിൽ (പ്രസിഡന്റ്) 718 427 4817, സരേഷ് അലമ്പത്ത് (സെക്രട്ടറി) 978 810 5204. കുര്യാക്കോസ് മണിയാട്ടുകുടിയിൽ അറിയിച്ചതാണിത്