- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് മേരിസിലെ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരം
ചിക്കാഗോ :മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഡിസംബർ 24 ന് നടന്ന ക്രിസ്മസ് ആഘോഷങ്ങൾ പ്രൗഢഗംഭീരമായി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാദർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ ഫാ.ബിൻസ് ചേത്തലിൽ , ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു. വി.കുർബാനമധ്യേ നേറ്റിവിറ്റി ദൃശ്യാവതരണവും തീയൂഴ്ച കർമ്മവും നടത്തപ്പെട്ടു. തുടർന്ന് ബാലികമാരുടെ നേതൃത്തിൽ നൃത്തച്ചുവടുകളാൽ അവതരിപ്പിച്ച തിരുപ്പിറവിയുടെ സന്ദേശവും ക്രിസ്മസ് പാപ്പായുടെ സദസ്സിലേക്കുള്ള രംഗപ്രവേശവും ഏവരിലും ഏറെ കൗതുകമുണർത്തി. മനോഹരമായ പുൽകൂട് നിർമ്മാണത്തിനും ക്രിസ്മസ് ട്രീ ദീപാലങ്കാരത്തിനും ശ്രീ ജോണി തെക്കേപ്പറമ്പിലിന്റെയും, സിസ്റ്റർ ജോവാന്റെയും നേതൃത്വത്തിലുള്ള ടീമംഗങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ആയിരക്കണക്കിന് ജനങ്ങൾ അന്ന് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വണങ്ങി നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു. കൂടാരയോഗതലത്തിൽ നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനവും ത
ചിക്കാഗോ :മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഡിസംബർ 24 ന് നടന്ന ക്രിസ്മസ് ആഘോഷങ്ങൾ പ്രൗഢഗംഭീരമായി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാദർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ ഫാ.ബിൻസ് ചേത്തലിൽ , ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു.
വി.കുർബാനമധ്യേ നേറ്റിവിറ്റി ദൃശ്യാവതരണവും തീയൂഴ്ച കർമ്മവും നടത്തപ്പെട്ടു. തുടർന്ന് ബാലികമാരുടെ നേതൃത്തിൽ നൃത്തച്ചുവടുകളാൽ അവതരിപ്പിച്ച തിരുപ്പിറവിയുടെ സന്ദേശവും ക്രിസ്മസ് പാപ്പായുടെ സദസ്സിലേക്കുള്ള രംഗപ്രവേശവും ഏവരിലും ഏറെ കൗതുകമുണർത്തി. മനോഹരമായ പുൽകൂട് നിർമ്മാണത്തിനും ക്രിസ്മസ് ട്രീ ദീപാലങ്കാരത്തിനും ശ്രീ ജോണി തെക്കേപ്പറമ്പിലിന്റെയും, സിസ്റ്റർ ജോവാന്റെയും നേതൃത്വത്തിലുള്ള ടീമംഗങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
ആയിരക്കണക്കിന് ജനങ്ങൾ അന്ന് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വണങ്ങി നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു. കൂടാരയോഗതലത്തിൽ നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തപ്പെട്ടു.
ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങൾ സെ. ജെയിംസ്, സെ.ആന്റണി , സെ.പീറ്റർ ആൻഡ് പോൾ കൂടാരയോഗങ്ങൾ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോൾ ഒരുക്കങ്ങൾക്കുള്ള ഒന്നാം സ്ഥാനം സെ. ആന്റണിയും രണ്ടാം സ്ഥാനം സെ. ജെയിംസും നേടി. സ്പെഷ്യൽ അവാർഡിന് സെ. സേവ്യർ കൂടാരയോഗം അർഹമായി. നല്ല ഭവന ഡെക്കറേഷൻ ഉള്ള ഒന്നാം സെ. ജെയിംസ് കൂടാരയോഗത്തിൽ നിന്നും , രണ്ടാം സ്ഥാനം ലൂർദ് മാതായിൽ നിന്നും നേടി. ഏറ്റവും നല്ല ക്രിസ്മസ് പാപ്പായെ അവതരിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സെ.ആന്റണിയും, രണ്ടാം സ്ഥാനം സെ. ജോസഫും നേടി. ഏറ്റവും നല്ല പുൽക്കൂട് അലങ്കരിച്ചതിനുള്ള ഒന്നാം സ്ഥാനം സെ. സേവ്യർ നേടുകയും രണ്ടാംസ്ഥാനം സെ. ജെയിംസും , സെ. ആന്റണിയും പങ്കിട്ടു. സ്നേഹദൂത് 2018 എന്ന ക്രിസ്മസ് കരോൾ പ്രോഗ്രാമിൽ യുവജന സഹകരണത്തിനുള്ള പ്രോത്സാഹന സമ്മാനം മികച്ച പ്രകടനം കാഴ്ചവെച്ച ഐസക് വാക്കേൽ കരസ്ഥമാക്കി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.