- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്ക് ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ കാലത്തിനൊത്ത ക്രിസ്മസ് ആഘോഷം
ന്യു യോർക്ക്: റോക്ക് ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഇത്തവണ പുതുമ നിറഞ്ഞതായിരിക്കും. വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്
ഉണ്ണിക്കൊരു മിഠായി (Mission Cookie Expo 2020, ഡിസംബർ 13 & 20, ഞായർ)അഗതികളായ കുഞ്ഞുങ്ങൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ, ഇടവകയിലെ കുട്ടികൾ യുവജനങ്ങളുമായിചേർന്ന് തങ്ങൾ തന്നെ പാകം ചെയ്ത്, പായ്ക്ക് ചെയ്ത കുക്കികൾ ലഭ്യമാക്കുന്നു. അതിൽനിന്നു ലഭിക്കുന്ന തുകയോട് ചേർത്ത് ഇടവകയിലെ മറ്റു സംഘടനകളും സഹകരിച്ച് പാവപ്പെട്ടവരുടെ ക്രിസ്മസ് ആഘോഷത്തിന് നേരിട്ട് സഹായമെത്തിക്കുന്നു
കുട്ടി ക്രിസ്മസ്' (Kids Christmas, ഡിസംബർ 20, ഞായർ)
ഇംഗ്ലീഷ് കുർബാനയും കരോൾ ഗാനവും, ബെത്‌ലഹേമിലെ പുൽക്കൂടിന്റെ ജീവനുള്ള അവതരണവും. ദിവ്യപൈതലും തിരുക്കുടുംബവും, ഇടയന്മാരും, പൂജരാജാക്കളും SMKCC യുടെ മക്കളിലൂടെ പുനർജനിക്കുന്നു. മാലാഖമാരുടെ സ്വർഗീയ സംഗീതത്തിന് ചുവടുവച്ച് കുഞ്ഞുങ്ങൾ നമ്മെ നമ്മുടെ ബാല്യത്തിലെ ക്രിസ്മസിലേക്കു കൊണ്ടുപോകുന്നു!
ഉണ്ണിക്കൊരു കോവിഡെഴുത്ത് ( A letter to Infant Jesus about the life in Covid situation)
2020 ലെ കോവിഡ് കാലം തങ്ങളുടെ കുടുംബ - വിശ്വാസ - ഇടവക - CCD - സ്‌കൂൾ- പ്രാർത്ഥന ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കുഞ്ഞുവാക്കുകളിൽ വിവരിച്ചുകൊണ്ട് ഉണ്ണീശോക്കൊരു കത്ത്.ഉണ്ണിക്കൊരു വീട് (A little house for Infant Jesus )ഇടവകയുടെ ജീവകാരുണ്യ മുഖമായ വിൻസന്റ് ഡി പോൽ സൊസൈറ്റിയുമായി ചേർന്ന് നാട്ടിലെ ഒരു ഭവന നിർമ്മാണത്തിന് സഹായിക്കുന്നു. ഇത്തരുണത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ സഹായിക്കുന്ന രണ്ടാമത്തെ ഭവനമായിരിക്കുമിത്!.