- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ വിളംബരവുമായി സോമർസെറ്റ് ദേവാലയത്തിൽ വീണ്ടുമൊരു ക്രിസ്മസ് കരോൾ
ന്യൂജേഴ്സി: പ്രത്യാശയുടെ പുതുവെളിച്ചവും മനുഷ്യസ്‌നേഹത്തിന്റെ വിളംബരവുമായി സോമർസെറ്റ് ദേവാലയത്തിൽ ഈ വർഷവും ക്രിസ്മസ് കരോൾ നടത്തി.
നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂർത്തീകരണവുമായ ലോകരക്ഷകൻ ബെതലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ വാർത്ത അറിയിക്കുവാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും വീട് വീടാന്തരം നടത്തിവരാറുള്ള ക്രിസ്മസ് കരോൾ, കോവിഡിന്റെ മഹാമാരിയിൽ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തൻ പ്രതീക്ഷയോടെ ഈ വർഷവും സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഭക്തിനിർഭരമായി നടത്തപ്പെട്ടു.
മഹാമാരിയിൽ നിന്ന് നിന്ന് കരകയറാൻ മാനവരാശി ഒന്നാകെ ശ്രമിക്കുമ്പോൾ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചും, സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാർഡ് അടിസ്ഥാനത്തിൽ, വീടുകളിലും, ദേവാലയത്തിലുമായിട്ടായിരുന്നു ഈ വർഷവും കരോളിങ് നടത്തപ്പെട്ടത്.
വിവിധ വാർഡുകളുടെ നേതൃത്വത്തിൽ പല സമയങ്ങളിലായി നടത്തിയ കരോളിംഗിൽ അമ്പതിലധികം കുടുംബാംഗങ്ങൾ വീതം ഓരോ കരോളിംഗിലും പങ്കെടുത്തു.
ഇടവക വികാരി ഫാ.ടോണി പുല്ലുകാട്ടിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കരോളിങ് ആരംഭിച്ചത്. നാം ഇന്ന് നേരിടുന്ന ജീവിത യാതനകളെ പ്രത്യാശയോടും, ആത്മ ധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാൻ ഈ ക്രിസ്മസ്സിൽ യേശുവിന്റെ ആല്മീയാഗമനം നമ്മെ സഹായിക്കട്ടെയെന്നും, നന്മയുടെയും വിശുദ്ധിയുടെയും നിറദീപങ്ങളായി നമ്മുടെ ഹൃദയങ്ങളും രൂപപ്പെടട്ടെ എന്നും ആശംസിച്ചു.
സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു.
നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.
കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകൾ പങ്കുവെച്ചും, പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി മാറ്റാംമെന്ന പ്രത്യാശയോടെ, ദുരിതങ്ങളില്ലാത്ത പുതുവർഷം നേർന്നും ഈ വർഷത്തെ ലളിതമായ ക്രിസ്മസ് കാരോളിംഗിന് ഇതോടെ സമാപനമായി.
റോയി മാത്യു (സെന്റ് അൽഫോൻസാ വാർഡ്), സുനിൽ പോൾ (സെന്റ് ആന്റണി വാർഡ്), മാർട്ടിൻ ജോൺസൻ (സെന്റ് ജോർജ് വാർഡ്), ഷൈൻ സ്റ്റീഫൻ (സെന്റ് ജോസഫ് വാർഡ്), പിങ്കു കുര്യൻ (സെന്റ് ജൂഡ് വാർഡ്), സെബാസ്റ്റ്യൻ ആന്റണി (സെന്റ് മേരിസ് വാർഡ്), ബിനോയ് സ്രാമ്പിക്കൽ (സെന്റ് പോൾ വാർഡ്), ശശി തോട്ടത്തിൽ (സെന്റ് തെരേസ ഓഫ് കൽക്കത്ത വാർഡ് ), സോനു അഗസ്റ്റിൻ (സെന്റ് തോമസ് വാർഡ്) എന്നിവരാണ് വാർഡ് പ്രതിനിധികൾ.
ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076.