- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്; പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു; ആഘോഷത്തിന് വർണശോഭ നൽകി അലങ്കാരവിളക്കുകളും പുൽകൂടുകളും പാട്ടുകളും; ഇന്ന് ആഘോഷത്തിന്റെ പകൽ
തിരുവനന്തപുരം: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിലാണ്. പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു. 2016 വർഷങ്ങൾക്ക് മുമ്പ് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണി യേശു പിറന്നതിന്റെ ഓർമപുതുക്കുകയാണ് ലോകം. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ച് നോമ്പിന് ഇന്നലെ രാത്രിയോടെ പരിസമാപ്തിയായി. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു കൊണ്ട് പള്ളികൾക്കുള്ളിൽ പ്രത്യേകം സജ്ജീകരിച്ച പുൽക്കുടിലിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുന്നിൽ ശുശ്രൂഷാ ചടങ്ങുകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ്. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്‌നേഹവും സാഹോദര്യവും കൈമാറുന്നു. അലങ്കാരവിളക്കുകളും പുൽകൂടുകളും പാട്ടുകളുമെല്ലാം ആഘോഷത്തിന്
തിരുവനന്തപുരം: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിലാണ്. പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു.
2016 വർഷങ്ങൾക്ക് മുമ്പ് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണി യേശു പിറന്നതിന്റെ ഓർമപുതുക്കുകയാണ് ലോകം. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ച് നോമ്പിന് ഇന്നലെ രാത്രിയോടെ പരിസമാപ്തിയായി. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു കൊണ്ട് പള്ളികൾക്കുള്ളിൽ പ്രത്യേകം സജ്ജീകരിച്ച പുൽക്കുടിലിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുന്നിൽ ശുശ്രൂഷാ ചടങ്ങുകൾ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ്. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്‌നേഹവും സാഹോദര്യവും കൈമാറുന്നു. അലങ്കാരവിളക്കുകളും പുൽകൂടുകളും പാട്ടുകളുമെല്ലാം ആഘോഷത്തിന് വർണശോഭ നൽകുന്നു.
സ്‌നേഹവും സന്തോഷവും പകർന്ന് ക്രിസ്മസ് അപ്പൂപ്പന്മാരും. ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന സ്‌നേഹവിരുന്നുകളുടെ ദിനം. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്റെ ജനനം വാഴ്‌ത്തുന്ന ഈ ദിനത്തിൽ ഏല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ക്രിസ്മസ് ആശംസകൾ.