മനാമഃ കുടുംബസൗഹൃദവേദി അതിന്റെ 19ാമത് വാർഷികവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും ബാംഗ് സാംഗ് തായ് റസ്റ്ററന്റിൽവച്ചു വർണ്ണശബളമായ പരിപാടികളോടെ നടത്തുകയുണ്ടായി. കുടുംബ സൗഹൃദവേദിയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ നൃത്ത്യ -നൃത്തങ്ങളും ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി.

ചടങ്ങിൽ വച്ചു വനിതാ വിങ് പ്രസിഡന്റ് റീന രാജീവിനു മികച്ച പ്രവർത്തനത്തിനുള്ള ഉപഹാരം കമ്മിറ്റി ചെയർമാൻ ജേക്കബ് തേക്കുതോട് നൽകുകയുണ്ടായി. യോഗത്തിൽ കുടുംബസൗഹൃദവേദി പ്രസിഡന്റ് ഗണേശ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി, കേരളസമാജം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്തെ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നല്കി. Adv. ഷബീർ അഹമദ് , ഐ.സി.ആർ.എഫ് സെക്രട്ടറി അജയകൃഷ്ണൻ, കാൻസർ സെന്റർ ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ കെ.ടി സലീം, സേവി മതുണ്ണി, ബഷീർ അമ്പലായി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജേക്കബ് തേക്കുതോട്, കുടുംബ സൗഹൃദവേദിയുടെ രക്ഷാധികാരി കെ.എം അജിത്കുമാർ, തോമസ് സൈമൺ, വനിതാ വിങ് പ്രസിഡന്റ് റീന രാജീവ്, സെക്രട്ടറി സൈറ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ കുടുംബസൗഹൃദവേദി സെക്രട്ടറി എബി തോമസ് സ്വാഗതവും ട്രഷറർ ജ്യോതിഷ് പണിക്കർ നന്ദിയും അറിയിച്ചു. വിവിധ പരിപാടികൾക്ക് കുടുംബസൗഹൃദവേദി ഭാരവാഹികളായ ഫൈസൽ എഫ്.എം രാജേഷ്‌കുമാർ, എ.പി.ജെ. ബാബു ഇസ്മയിൽ, ജോർജ് മാത്യു, രാജൻ,ലിജു പാപ്പച്ചൻ, അജി ജോർജ്ജ്, വിനോദ് ദാനിയേൽ, രാജിവീൻ, സുകുമാരൻ ബിജു ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നല്കി.