വർഷവും പതിവ് പോലും ആഗോളവ്യാപകമായി ക്രിസ്മസ് പൂർവാധികം ഭംഗിയോടെ ആഘോഷിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ പുറത്ത് വന്ന് കൊണ്ടുമിരിക്കുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ ഇപ്പോൾ ചില മാധ്യമങ്ങളിൽ ചൂടൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. യേശുക്രിസ്തു ജനിച്ചത് ശരിക്കും ബെത്‌ലഹേമിൽ തന്നെയാണോ...? എന്നതാണ് അതിലൊരു വിഷയം. എന്തുകൊണ്ടാണ് ക്രിസ്മസിന് അർധരാത്രിയിൽ കുർബാന നടത്തുന്നത്...? എന്നതാണ് രണ്ടാമത്തെ വിഷയം. ക്രിസ്മസുമായി ബന്ധപ്പെട്ട ഈ രണ്ട് ചെറിയ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

യേശുക്രിസ്തു ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലാണ് ജനിച്ചതെന്ന് ലോകത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. മാത്യുവിന്റെയും ലൂക്കയുടെയും സുവിശേഷങ്ങളിലും ഇത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ജെറുസലേമിന് ആറ് മൈൽ തെക്കുള്ള വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിനെ തന്നെയാണ് ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ക്രിസ്തുവിന്റെ ജന്മസ്ഥലമായി പരിഗണിച്ച് വരുന്നത്. ജീസസ് ജനിക്കുമ്പോൾ അച്ഛനമ്മമാരായ ജോസളും മേരിയും ബെത്‌ലഹേമിലാണ് ജീവിച്ചിരുന്നതെന്നാണ് പുതിയ നിയമത്തിൽ മാത്യു വിവരിക്കുന്നത്. തുടർന്ന് ഇവർ നോർത്തേൺ ഗലിലീയിലെ നസ്രേത്തിലേക്ക് മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ദമ്പതികൾ നേരത്തെ നസ്രേത്തിൽ തന്നെയായിരുന്നുവെന്നും പിന്നീട് ഇവിടെ നിന്നും 90 മൈൽ അകലെയുള്ളതും ജോസഫിന്റെ ജൂഡിയൻ ഹോംടൗണുമായ ബെത്‌ലഹേമിലേക്ക് മാറുകയുമായിരുന്നുവെന്നാണ് ലൂക്കായുടെ സുവിശേഷത്തിലുള്ളത്. റോമൻ സെൻസസിൽ ഉൾപ്പെടുന്നതിന് വേണ്ടിയായിരുന്നു ഈ നാടുമാറ്റമെന്നും ലൂക്കാ എഴുതുന്നു. എങ്ങനെയായാലും ജീസസ് ജനിച്ചത് ബെത്‌ലഹേമിൽ തന്നെയാണെന്നാണ് ഇരുവരും ഉറപ്പിക്കുന്നത്. എന്നാൽ ജീസസ് ബെത്‌ലഹേമിൽ ജനിച്ചതിൽ സംശയമുന്നയിക്കുന്ന നിരവധി ബൈബിൾ പണ്ഡിതന്മാരുണ്ട്. ബെത്‌ലഹേമിലാണ് ജീസസ് ജനിച്ചതെങ്കിൽ ജീസസിനെ നസോറിയൻ, ഗലിലിയൻ തുടങ്ങിയ പേരുകളിൽ പുതിയ നിയമത്തിലുട നീളം വിശേഷിപ്പിക്കുന്നതെന്തിനാണെന്ന് പ്രമുഖ ബൈബിൾ പണ്ഡിതനായ മേഗൻ സൗട്ടർ ബിബ്ലിക്കൽആർക്കിയോളജി.ഓആർജിയിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നുണ്ട്.

ജീസസിന്റെ ജന്മസ്ഥലത്തെ കുറിച്ചുള്ള ഈ തർക്കങ്ങൾ വർഷങ്ങളായി നടന്ന് വരുന്നുണ്ട്. ജീസസ് ഗലീലിയിൽ നിന്നും 100 മൈൽ അകലെയുള്ള മറ്റൊരു ബെത്‌ലഹേമിലാണ് ജനിച്ചതെന്ന വാദങ്ങളും ഇതിന്റെ ഭാഗമായി ഉയർന്ന് വന്നിട്ടുണ്ട്. ഇതാണ് ജീസസ് ജനിച്ച യഥാർത്ഥ ബെത്‌ലഹേമെന്ന് ഇസ്രയേലി ആന്റിക്യുറ്റീസ് അഥോറിറ്റിയിലെ ആർക്കിയോളജിസ്റ്റായ അവിറാം ഓഷ്‌റി വാദിക്കുന്നു. 1990കളിൽ അദ്ദേഹം ഇതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ക്രിസ്തുവിന്റെ ജന്മസ്ഥലത്തെ സംബന്ധിച്ച മറുവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളുമായി നിരവധി ബൈബിൾചരിത്ര പണ്ഡിതന്മാർ മുന്നോട്ട് വന്നിട്ടുണ്ട്.

ലോകമാകമാനമുള്ള മില്യൺ കണക്കിന് ക്രിസ്ത്യാനികളാണ് ക്രിസ്മസിന് അർധരാത്രിയിൽ ചർച്ചുകളിൽ നടക്കുന്ന പ്രാർത്ഥനകളിൽ വർഷം തോറും ഭാഗഭാക്കാകുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ അർധരാത്രിയിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാർത്ഥനകളുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ജീസസ് രാത്രിയിലാണ് ജനിച്ചതെന്നതാണ് ഇതിനുള്ള കാരണമായി പൊതുവെ ഉയർത്തിക്കാട്ടപ്പെടുന്നത്. മറ്റൊരു ഇടത്തും മുറി ലഭിക്കാത്തതിനാൽ മേരി ജീസസിന് ജന്മമേകാൻ പുൽത്തൊഴുത്തിനെ ആശ്രയിക്കുകയായിരുന്നുവെന്നാണ് ലൂക്കയുടെ സുവിശേഷത്തിൽ പ രാമർശിച്ചിരിക്കുന്നത്.

റോമൻ കത്തോലിക്കാ ചർച്ചുകളടക്കമുള്ള മിക്ക ചർച്ചുകളിലും ക്രിസ്മസ് പ്രാർത്ഥനകളും ചടങ്ങുകളും അർധരാത്രിക്ക് ഒരു മണിക്കൂർ മുമ്പാണ് ആരംഭിക്കാറുള്ളതെങ്കിലും ചില ചർച്ചുകളിൽ അതിലും നേരത്തെ ചടങ്ങുകൾ ആരംഭിക്കുന്നുണ്ട്. പോപ്പ് ക്രിസ്മസ് ചടങ്ങുകൾ നേരത്തെ ആരംഭിച്ചിരുന്നു. അതായത് ഈ വർഷം രാത്രി 9.15നായിരുന്നു അദ്ദേഹം ചടങ്ങുകൾ ആരംഭിച്ചിരുന്നത്.