മുഹറഖ്: മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവർഷ ആഘോഷം സംഘടിപ്പിച്ചു.മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്ന പരിപാടി പ്രവാസ ലോകത്തെ പ്രമുഖ എഴുത്തുകാരി ശ്രീദേവി വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശ് പൊന്നനി അധ്യക്ഷനായിരുന്നു.

സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ സ്വാഗതമാശംസിച്ചു, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനും സമാജം രക്ഷാധികാരിയുമായ എബ്രഹാം ജോൺ, സമാജം രക്ഷാധികാരി പ്രദീപ് പുറവങ്കര,വനിത വിങ് പ്രസിഡന്റ് ധന്യ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അതിധികൾക്കുള്ള ഉപഹാരം സമർപ്പണം സമാജം ഭാരവാഹികൾ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.

പട്ടുറുമ്മാൽ മൽസരാർത്തി നസീബ കാസർകോഡിന്റെയും ജാനുതമാശകൾ ഫെയിം ലിധിലാലിന്റെയും അവതരണം നക്ഷത്രരാവിനു മാറ്റ് കൂട്ടി, വർണ്ണശബളമായ ആഘോഷ രാവിൽ നൂറുകണക്കിനു ആളുകൾ പങ്കാളികളായി,തുടർന്ന് കേക്ക് മുറിച്ച് പുതുവർഷപ്പുലരിയെ ആഘോഷപൂർവ്വം വരവേറ്റു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമാജം ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ആകർഷകമായ സമ്മാനങളുമായി ലക്കിടിപ്പ് നറുക്കെടുപ്പും ഉണ്ടായിരുന്നു, പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദു ആനന്ദ്, വൈസ് പ്രസിഡന്റ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, മുഹറഖ് മലയാളി സമാജം ട്രഷറർ ജയൻ നന്ദി.