- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ സെൽഫി ഫോണുമായി സോണിയുടെ പുതിയ മോഡലുകളെത്തുന്നു; സ്ലോ മോഷൻ ചിത്രീകരണവും ഫിംഗർ പ്രിന്റ് സെൻസറിങ്ങും പ്രധാന സവിശേഷത; പുതിയ മൂന്ന് ഫോണുകളുമായി 2018ൽ സോണിയെത്തും
മുംബൈ: സോണി ഇന്ത്യ അതിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ എക്‌സപീരിയ എക്‌സ എ ടു,എക്‌സ എ ടു അൾട്രാ, എൽ ടു എന്നിവ പുറത്തിറക്കുന്നു. സൂപ്പർ സെൽഫിയാണ് ഈ ഫോണുകളുടെ പ്രത്യേകത. സ്ലോ മോഷൻ ചിത്രീകരണവും ഫിംഗർ പ്രിന്റ് സെൻസറിങ്ങും മൂന്ന് ഫോണുകളിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. എക്‌സപീരിയ എക്‌സ എ ടു അൾട്രാ ഫോണുകളിൽ ഇരട്ട ഫ്രന്റ് ക്യാമറ ഉള്ളതിനാൽ മികച്ച സെൽഫി എടുക്കാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. 16 എംപി ഒപ്ടിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയും 8 എംപിയുള്ള സൂപ്പർ വൈഡ് ആംഗിൾ ലെൻസുമുള്ള രണ്ട് ക്യാമറകളാണ് ഫോണുകൾക്കുള്ളത്. അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആർ ഡിസ്പ്ലേയും അതിവേഗ ഡൗൺലോഡ് സ്പീഡും അത്യാകർഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങൾക്ക് പോലും കാണാനാകാത്ത മോഷൻ ക്യാപ്ചർ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോൺ.4കെ എച്ച്ഡിആർ ഡിസ്പ്ലേ തീർത്തും തനതായ സോണി അനുഭവം നൽകുന്ന ഇത് സോണിയുടെ ബ്രാവിയ ടിവി ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മറ്റ് സ്മാർട്ട്ഫോണുകൾക്ക് സാധിക്കാത്ത വിധത്തിൽ മനോഹര നിമിഷങ്ങളെ
മുംബൈ: സോണി ഇന്ത്യ അതിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ എക്‌സപീരിയ എക്‌സ എ ടു,എക്‌സ എ ടു അൾട്രാ, എൽ ടു എന്നിവ പുറത്തിറക്കുന്നു. സൂപ്പർ സെൽഫിയാണ് ഈ ഫോണുകളുടെ പ്രത്യേകത.
സ്ലോ മോഷൻ ചിത്രീകരണവും ഫിംഗർ പ്രിന്റ് സെൻസറിങ്ങും മൂന്ന് ഫോണുകളിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. എക്‌സപീരിയ എക്‌സ എ ടു അൾട്രാ ഫോണുകളിൽ ഇരട്ട ഫ്രന്റ് ക്യാമറ ഉള്ളതിനാൽ മികച്ച സെൽഫി എടുക്കാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു.
16 എംപി ഒപ്ടിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയും 8 എംപിയുള്ള സൂപ്പർ വൈഡ് ആംഗിൾ ലെൻസുമുള്ള രണ്ട് ക്യാമറകളാണ് ഫോണുകൾക്കുള്ളത്. അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആർ ഡിസ്പ്ലേയും അതിവേഗ ഡൗൺലോഡ് സ്പീഡും അത്യാകർഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങൾക്ക് പോലും കാണാനാകാത്ത മോഷൻ ക്യാപ്ചർ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോൺ.4കെ എച്ച്ഡിആർ ഡിസ്പ്ലേ തീർത്തും തനതായ സോണി അനുഭവം നൽകുന്ന ഇത് സോണിയുടെ ബ്രാവിയ ടിവി ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
മറ്റ് സ്മാർട്ട്ഫോണുകൾക്ക് സാധിക്കാത്ത വിധത്തിൽ മനോഹര നിമിഷങ്ങളെ പകർത്തുന്നതിന് പുതിയ മോഷൻ ഐ ക്യാമറ സിസ്റ്റം സൃഷ്ടിക്കുന്നതിന് സോണി എ ,സൈബർ ഷോട്ട് ക്യാമറകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഇമേജിങ് സവിശേഷതയാണ് എക്സ്പീരിയ പ്രീമിയത്തിൽ ഉള്ളത്.