- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപിക പദുകോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്; വിൻ ഡീസലിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ടിപ്പിൾ എക്‌സ് ട്രെയിലർ; ചിത്രത്തിൽ നെയ്മറും
ബോളിവുഡ് താരം ദീപികാ പദുകോൺ ഹോളിവുഡിലേക്ക് ചുവടുവെയ്ക്കുന്ന ചിത്രം 'ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാന്റർ കേജി'ന്റെ ട്രെയ്‌ലർ പുറത്തെത്തി. വിൻ ഡീസൽ നായകനാകുന്ന ചിത്രം സമ്പൂർണ്ണ ആക്ഷൻ ത്രില്ലറാണ്. ട്രെയ്‌ലർ വിശ്വസിക്കാമെങ്കിൽ. ടൈറ്റിൽ കഥാപാത്രമായ 'സാൻഡർ കേജാ'ണ് ഡീസലിന്റെ കഥാപാത്രം. കേജിന്റെ മുൻ കാമുകി സെറീന അംഗർ ആണ് ദീപികയുടെ കഥാപാത്രം. 'ട്രിപ്പിൾ എക്‌സ്' സിരീസിലെ മൂന്നാം ചിത്രമാണ് 'റിട്ടേൺ ഓഫ് സാൻഡർ കേജ്'. 2000ൽ പുറത്തുവന്ന 'ട്രിപ്പിൾ എക്‌സ്', 2005ൽ പുറത്തുവന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങൾ. വിൻ ഡീസലിന്റെ സാന്നിധ്യമില്ലാതിരുന്ന രണ്ടാം ചിത്രം ബോക്‌സ്ഓഫീസിൽ പരാജയമായിരുന്നു. ചിത്രത്തിൽ ആക്ഷൻ ഹീറോയിൻ റോളിലാണ് ദീപിക എത്തുന്നത്. ചിത്രത്തിൽ സർപ്രൈസ് ആയി ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറും ഇടംപിടിക്കുന്നുണ്ട്. ഫേസ്‌ബുക്കിലൂടെ ദീപിക തന്നെയാണ് ട്രെയിലർ ആരാധകർക്കായി ഷെയർ ചെയ്തത്. ആദ്യ ഹോളിവുഡ് ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്. ഡിജെ കരുസോ ആണ് സംവിധാനം.
ബോളിവുഡ് താരം ദീപികാ പദുകോൺ ഹോളിവുഡിലേക്ക് ചുവടുവെയ്ക്കുന്ന ചിത്രം 'ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാന്റർ കേജി'ന്റെ ട്രെയ്‌ലർ പുറത്തെത്തി. വിൻ ഡീസൽ നായകനാകുന്ന ചിത്രം സമ്പൂർണ്ണ ആക്ഷൻ ത്രില്ലറാണ്. ട്രെയ്‌ലർ വിശ്വസിക്കാമെങ്കിൽ. ടൈറ്റിൽ കഥാപാത്രമായ 'സാൻഡർ കേജാ'ണ് ഡീസലിന്റെ കഥാപാത്രം. കേജിന്റെ മുൻ കാമുകി സെറീന അംഗർ ആണ് ദീപികയുടെ കഥാപാത്രം.
'ട്രിപ്പിൾ എക്‌സ്' സിരീസിലെ മൂന്നാം ചിത്രമാണ് 'റിട്ടേൺ ഓഫ് സാൻഡർ കേജ്'. 2000ൽ പുറത്തുവന്ന 'ട്രിപ്പിൾ എക്‌സ്', 2005ൽ പുറത്തുവന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങൾ. വിൻ ഡീസലിന്റെ സാന്നിധ്യമില്ലാതിരുന്ന രണ്ടാം ചിത്രം ബോക്‌സ്ഓഫീസിൽ പരാജയമായിരുന്നു.
ചിത്രത്തിൽ ആക്ഷൻ ഹീറോയിൻ റോളിലാണ് ദീപിക എത്തുന്നത്. ചിത്രത്തിൽ സർപ്രൈസ് ആയി ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറും ഇടംപിടിക്കുന്നുണ്ട്. ഫേസ്‌ബുക്കിലൂടെ ദീപിക തന്നെയാണ് ട്രെയിലർ ആരാധകർക്കായി ഷെയർ ചെയ്തത്. ആദ്യ ഹോളിവുഡ് ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്. ഡിജെ കരുസോ ആണ് സംവിധാനം.