- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'വൈ -ഫൈ' സ്റ്റേജ് ഷോ അമേരിക്കയിൽ
ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികൾക്കായി പുതുമ നിറഞ്ഞ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ആർ ആൻഡ് ടി പ്രൊഡക്ഷൻ മെയ്, ജൂൺ മാസങ്ങളിൽ 'വൈ-ഫൈ' എന്ന ഹാസ്യ സംഗീത നൃത്ത വിസ്മയങ്ങളുമായി എത്തുന്നു.മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്ത കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകനായ ജി.എസ്. വിജയ

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികൾക്കായി പുതുമ നിറഞ്ഞ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ആർ ആൻഡ് ടി പ്രൊഡക്ഷൻ മെയ്, ജൂൺ മാസങ്ങളിൽ 'വൈ-ഫൈ' എന്ന ഹാസ്യ സംഗീത നൃത്ത വിസ്മയങ്ങളുമായി എത്തുന്നു.
മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്ത കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകനായ ജി.എസ്. വിജയനാണ്. കണ്ടു മടുത്ത പഴകിയ സ്റ്റേജ് ഷോകളുടെ ഒട്ടും ആവർത്തന വിരസത അനുഭവപ്പെടാതെയുള്ള സൂപ്പർ ഹിറ്റ് ഷോ ആയിരിക്കും വൈ-ഫൈ എന്ന് സംഘാടകർ അവകാശപ്പെട്ടു.
മലയാള ചലച്ചിത്ര വേദിയിലെ യുവനിര നായകരിൽ പ്രമുഖനും നൃത്തത്തിലൂടെയും നിരവധി ചലച്ചിത്രങ്ങളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസിൽ ചേക്കേറിയ ഉണ്ണീ മുകുന്ദൻ, ചിരിയുടെ രസകൂട്ടുമായി മലയാളി മനസുകളിൽ ഇടം പിടിച്ച ഷാജോൺ, നീലത്താമരയിലെ നായകൻ കൈലാഷ്. പ്രശസ്ത നടി ശ്വേതാ മേനോൻ, വിഷ്ണു പ്രിയ, പാർവതി നമ്പ്യാർ, കോമഡി രാജാക്കന്മാരായ ബ്ലാക് ആൻഡ് വൈറ്റ് ടീം ഒരുക്കുന്ന ചിരിയുടെ മാലപടക്കം എന്നിവയും പ്രശസ്ത ഗായകരായ ശ്രീനാഥ് (ഐഡിയ സ്റ്റാർ), ബ്രന്ദാ (കൈരളി), അൻവർ തുടങ്ങിയവരുൾപ്പെടെ പതിനഞ്ചോളം കലാകാരന്മാർ വേദിയിൽ അരങ്ങുതകർക്കും.
വിവരങ്ങൾക്ക്: ഷിബു 516 859 2531 എഞഋഋ, ബോബി 646 261 6314 എഞഋഋ
റിപ്പോർട്ട്: ജീമോൻ ജോർജ്

