- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ഐ സി അഹ്ലൻ വ സഹ്ലൻ യാ റമദാൻ സംഘടിപ്പിച്ചു
ഫൈഹ: കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ റമദാനിന്റെ മുന്നോടി യാ യി അഹ് ലൻ വ സഹ് ലൻ യാ റമദാൻ ഫൈഹ മർക്കസ് ശബാബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് പിഎൻ അബദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ഫൈസാദ് സ്വലാഹി, പി എൻ അബ്ദുറഹ്മാൻ, മുസ്തഫാ സഖാഫി അൽകാമിലി, അബ്ദു സ്സലാം സ്വലാഹി എന്നിവർ വിവിധ വിഷയമവതരിപ്പിച്ച് സംസാരിച്ചു. റമദാനിന്റെ മുന്നോടിയായി പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ റയ്യാൻ ബുക്കിന്റെ പ്രകാശനം സെന്റർ ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് അബ്ദുൽ അസീസ് ഗ്രാൻസ് ഹൈപ്പർ മാർക്കറ്റ് കുവൈത്ത് റീജനൽ ക്വാളിറ്റി കൺട്രോളർ റഹ്മത്തുള്ളക്ക് നൽകി നിർവ്വഹിച്ചു. ഇസ്‌ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിനു കീഴിൽ സംഘടിപ്പിച്ച നേർവഴി സുവനീർ ക്വിസ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അബ്ബാസിയ വെസ്റ്റ്, അബു ഹലീഫ, ഫഹാഹീൽ എന്നീ യൂണിറ്റുകൾക്കുള്ള സമ്മാന വിതരണവും പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സുനാഷ് ശുക്കൂർ, മമ്മു വടകര, ജിഹാദ് വിവി, സ്ത്രീകളുടെ വിഭാഗത്തിൽ നിന്നും ഷബീബ, റജുല ,
ഫൈഹ: കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ റമദാനിന്റെ മുന്നോടി യാ യി അഹ് ലൻ വ സഹ് ലൻ യാ റമദാൻ ഫൈഹ മർക്കസ് ശബാബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് പിഎൻ അബദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.
ഫൈസാദ് സ്വലാഹി, പി എൻ അബ്ദുറഹ്മാൻ, മുസ്തഫാ സഖാഫി അൽകാമിലി, അബ്ദു സ്സലാം സ്വലാഹി എന്നിവർ വിവിധ വിഷയമവതരിപ്പിച്ച് സംസാരിച്ചു. റമദാനിന്റെ മുന്നോടിയായി പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ റയ്യാൻ ബുക്കിന്റെ പ്രകാശനം സെന്റർ ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് അബ്ദുൽ അസീസ് ഗ്രാൻസ് ഹൈപ്പർ മാർക്കറ്റ് കുവൈത്ത് റീജനൽ ക്വാളിറ്റി കൺട്രോളർ റഹ്മത്തുള്ളക്ക് നൽകി നിർവ്വഹിച്ചു.
ഇസ്‌ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിനു കീഴിൽ സംഘടിപ്പിച്ച നേർവഴി സുവനീർ ക്വിസ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അബ്ബാസിയ വെസ്റ്റ്, അബു ഹലീഫ, ഫഹാഹീൽ എന്നീ യൂണിറ്റുകൾക്കുള്ള സമ്മാന വിതരണവും പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സുനാഷ് ശുക്കൂർ, മമ്മു വടകര, ജിഹാദ് വിവി, സ്ത്രീകളുടെ വിഭാഗത്തിൽ നിന്നും ഷബീബ, റജുല , ബബിത എന്നിവർക്കുള്ള സമ്മാന വിതരണവും നടത്തി. ടി പി അബ്ദുൽ അസീസ് സ്വാഗതവും സിദ്ധീഖ് ഫാറൂഖി നന്ദിയും പറഞ്ഞു.