- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ഒരു യാഹു മെയിൽ അക്കൗണ്ട് ഉടമയാണോ? എങ്കിൽ ഇനി രഹസ്യമൊന്നും ബാക്കി ഉണ്ടാവില്ല; ലക്ഷക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന് സമ്മതിച്ച് യാഹുവും
സിവിക്കൺ വാലി: ഇ മെയിലൂടെ രഹസ്യ രേഖകളും ചിത്രങ്ങളും മറ്റും കൈമാറുന്നവർ ഒന്നോർക്കുക. ഒട്ടും സുരക്ഷിതമല്ല അതൊന്നും. യാഹു മെയിൽ സംവിധാനം തകർത്ത ഹാക്കർമാർ അമ്പത് കോടിയിലേറെ മെയിൽ അഡ്രസ്സുകളിലെ വിവരങ്ങളാണ് ചോർത്തിയെടുത്തത്. രണ്ടുമാസം മുമ്പാണ് ഈ വമ്പൻ ഹാക്കിങ് നടന്നതെങ്കിലും രണ്ടുദിവസം മുമ്പുമാത്രമാണ് യാഹു അത് സ്ഥിരീകരിച്ചത്. 2014 അവസാനവും യാഹുവിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമം നടന്നിരുന്നു. ഒരു രാജ്യം ഇതിന് പിന്നിലുണ്ടെന്ന് അന്ന് യാഹു ആരോപിച്ചിരുന്നു. അതേത് രാജ്യമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും റഷ്യയെയാണ് ഏവരും സംശയിച്ചത്. അടുത്തിടെ അമേരിക്ക ലക്ഷ്യമിട്ട് നടന്ന ഒട്ടേറെ സൈബർ ആക്രമണങ്ങൾ റഷ്യയിൽനിന്നായിരുന്നു എന്നതാണ് ഇതിന് കാരണം. ഇപ്പോഴത്തെ ഹാക്കിങ്ങിനെക്കുറിച്ച് എത്രനാളായി യാഹുവിന് വിവരംകിട്ടിയിട്ട് എന്നത് വ്യക്തമല്ല, എന്നാൽ രണ്ടുമാസമെങ്കിലും ആയിക്കാണുമെന്നാണ് കരുതുന്നത്. ഹാക്കർമാർ ആരെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് യാഹു അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട എന്ന മെയിലുകളിലേക
സിവിക്കൺ വാലി: ഇ മെയിലൂടെ രഹസ്യ രേഖകളും ചിത്രങ്ങളും മറ്റും കൈമാറുന്നവർ ഒന്നോർക്കുക. ഒട്ടും സുരക്ഷിതമല്ല അതൊന്നും. യാഹു മെയിൽ സംവിധാനം തകർത്ത ഹാക്കർമാർ അമ്പത് കോടിയിലേറെ മെയിൽ അഡ്രസ്സുകളിലെ വിവരങ്ങളാണ് ചോർത്തിയെടുത്തത്. രണ്ടുമാസം മുമ്പാണ് ഈ വമ്പൻ ഹാക്കിങ് നടന്നതെങ്കിലും രണ്ടുദിവസം മുമ്പുമാത്രമാണ് യാഹു അത് സ്ഥിരീകരിച്ചത്.
2014 അവസാനവും യാഹുവിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമം നടന്നിരുന്നു. ഒരു രാജ്യം ഇതിന് പിന്നിലുണ്ടെന്ന് അന്ന് യാഹു ആരോപിച്ചിരുന്നു. അതേത് രാജ്യമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും റഷ്യയെയാണ് ഏവരും സംശയിച്ചത്. അടുത്തിടെ അമേരിക്ക ലക്ഷ്യമിട്ട് നടന്ന ഒട്ടേറെ സൈബർ ആക്രമണങ്ങൾ റഷ്യയിൽനിന്നായിരുന്നു എന്നതാണ് ഇതിന് കാരണം.
ഇപ്പോഴത്തെ ഹാക്കിങ്ങിനെക്കുറിച്ച് എത്രനാളായി യാഹുവിന് വിവരംകിട്ടിയിട്ട് എന്നത് വ്യക്തമല്ല, എന്നാൽ രണ്ടുമാസമെങ്കിലും ആയിക്കാണുമെന്നാണ് കരുതുന്നത്. ഹാക്കർമാർ ആരെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് യാഹു അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട എന്ന മെയിലുകളിലേക്കും ഇക്കാര്യം മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പേരുകൾ, ഇമെയിൽ അഡ്രസ്സുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതികൾ, പാസ്‌വേഡുകൾ, സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങിയവയൊക്കെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. എന്നാൽ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ പോലുള്ളവ നഷ്ടപ്പെട്ടിരിക്കാൻ ഇടയില്ലെന്നാണ് കരുതുന്നത്.
എല്ലാ ഉപഭോക്താക്കളോടും എത്രയും വേഗം പാസ്‌വേഡ് മാറ്റാൻ യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. യാഹുവിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ബോബ് ലോർഡിന്റെ പേരിലുള്ള മെയിലുകളാണ് എല്ലാ ഉപഭോക്താക്കൾക്കും അയച്ചിട്ടുള്ളത്. സംശയകരമായ എന്തെങ്കിലും പ്രവർത്തികൾ മെയിലൂടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഈ സന്ദേശത്തിൽ പറയുന്നു.