പ്രമുഖ തമിഴ് സിനിമാ സംവിധായകനെതിരെ മീ ടു ആരോപണവുമായി യുവനടി യാഷികാ ആനന്ദ്. പേരു വെളിപ്പെടുത്താതെ പ്രമുഖ സംവിധായകൻ എന്നു പറഞ്ഞാണ് യാഷിക മീ ടുവുമായി രംഗത്തെത്തിയത്. നടിയും തമിഴ് ബിഗ് ബോസ് താരവുമായ യാഷിക ആനന്ദ് ഓഡിഷന് ചെന്നപ്പോൾ തനിക്ക് നേരിട്ട അനുഭവമാണ് മീ ടുവിൽ പങ്കുവെച്ചത്.

''ഓഡിഷനു ചെന്നുപ്പോൾ എന്നോടു പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഞാൻ അയാൾക്കൊപ്പം ഉറങ്ങാൻ തയ്യാറാകണമെന്നു പറഞ്ഞു. വലിയ താരമാകണമെങ്കിൽ എന്തുകൊണ്ട് ഇത്തരം വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. ഇതുപോലെ ധാരാളം സംഭവങ്ങൾ നടക്കുന്നുണ്ട്'', യാഷിക വെളിപ്പെടുത്തി.

മീ ടു ഒരു വലിയ മുന്നേറ്റം ആണ്. എല്ലാ സ്ത്രീകളക്കും സിനിമാമേഖലയിൽ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ഇതിലൂടെ തുറന്നുപറഞ്ഞിട്ടുള്ളത്. താൻ പറഞ്ഞത് ഒരു പ്രമുഖ സംവിധായകനെക്കുറിച്ചാണ്. ഒരു പ്രമുഖ നടൻ സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നതെന്നും യാഷിക പറഞ്ഞു.