തിരുവനന്തപുരം: യതീഷ് ചന്ദ്ര ഐപിഎസ് ഇപ്പോൾ സൈബർ ലോകത്തിന്റെ പ്രിയപുത്രനാണ്. ബിജെപി നേതാക്കളുടെ കണ്ണിൽ കരടുമാണ് അദ്ദേഹം. ബിജെപി നേതാക്കളോട് മുഖം നോക്കാതെ നടപടി സ്വീകരിച്ചു എന്നതു കൊണ്ടാണ് ഈ യുവ ഐപിഎസുകാരൻ അവരുടെ കണ്ണിൽ കരടായത്. എന്നാൽ, അദ്ദേഹത്തിന്റെ മറ്റൊരു മുഖം ശ്രദ്ധിക്കപ്പെടുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പ്രളയകാലത്തു പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു സേവന വീഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

പ്രളയകാലത്ത് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ സേവനത്തിന്റെ ടിക്ക് ടോക് വീഡിയോണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികൾ ഒറ്റയ്ക്ക് ചുമന്ന യുവ ഐപിഎസ് ഓഫീസറുടെ വീഡിയോയയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

നേരത്തെ നിലയ്ക്കലെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണന്റെ ആവശ്യം എസ്‌പി നിരസിച്ചത് വലിയ വാർത്തയായിരുന്നു. നിലയ്ക്കലിന്റെ സുരക്ഷാചുമതലയുള്ള എസ്‌പി യതീഷ്ചന്ദ്ര പമ്പയിൽ പാർക്കിംഗിന് അസൗകര്യമുണ്ട്. അതു കൊണ്ടാണ് നിലയ്ക്കലിൽ നിന്നും സ്വകാര്യ വാഹനം കടത്തി വിടാത്തതെന്ന കേന്ദ്രമന്ത്രി പൊൻ രാധകൃഷനോട് പറഞ്ഞിരുന്നു. തുടർന്ന് ഗതാഗത പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്‌പി കേന്ദ്ര മന്ത്രിയോടെ ചോദിച്ചു. തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ പൊൻ രാധകൃഷ്ണന്റെ ആവശ്യം എസ് പി നിരാകരിക്കുകയായിരുന്നു.

അതിനിടെ വിവാദങ്ങൾക്കിടെ ശബരിമലയിൽ തൊഴാനെത്തിയ ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയ്ക്ക് സന്നിധാനത്ത് വരവേൽപ്പാണ് ലഭിച്ചത്. ഇന്നലെ സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്ത് പ്രാർത്ഥിക്കാൻ എത്തിയ യതീഷ് ചന്ദ്രക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാൻ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെൽഫിയെടുക്കാനും ഭക്തർ തള്ളിക്കയറി. സന്നിധാനത്ത് എത്തിയപ്പോൾ മലയാളികൾ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെൽഫി എടുത്തു.

നിലയ്ക്കലിൽ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടികൾക്ക് എതിരെ ബിജെപി അടക്കമുള്ള പാർട്ടികൾ രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിരുന്നു. നിലക്കലിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടന്ന സംഭാഷണവും അദ്ദേഹത്തിന്റെ വണ്ടി തടയലുമൊക്കെ വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.