- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ ഹബ്, കോഴിക്കോട് എയർപോർട്ട്: ജിസിസി കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു
മനാമ: ഇന്റർനാഷണൽ ഹബ് അന്തിമ പട്ടികയിൽ കൊച്ചിൻ എയർപോർട്ടിനെ ഉൾപ്പെടുത്തുക കോഴിക്കോട് / കൊച്ചിൻ എയർപോർട്ടുകൾ അറ്റകുറ്റപണികൾ യാത്രക്കാരെ ബാധിക്കാത്ത രൂപത്തിൽ നടക്കുമെന്ന് ഉറപ്പുവരുത്തുക മറ്റു നിരന്തരം അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് ഒരു ശാസ്വത പരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് യാത്ര അവകാശ സംരക്ഷണ സമി

മനാമ: ഇന്റർനാഷണൽ ഹബ് അന്തിമ പട്ടികയിൽ കൊച്ചിൻ എയർപോർട്ടിനെ ഉൾപ്പെടുത്തുക കോഴിക്കോട് / കൊച്ചിൻ എയർപോർട്ടുകൾ അറ്റകുറ്റപണികൾ യാത്രക്കാരെ ബാധിക്കാത്ത രൂപത്തിൽ നടക്കുമെന്ന് ഉറപ്പുവരുത്തുക മറ്റു നിരന്തരം അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് ഒരു ശാസ്വത പരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് യാത്ര അവകാശ സംരക്ഷണ സമിതി മുൻകൈ എടുത്തു കൊണ്ട് ഗൾഫ് മേഖലയിലെ കൂട്ടായ്മകളെയും സംഘടനകളെയും കൂട്ടിയോചിപ്പിച്ചു കൊണ്ട് ജി. സി. സി. കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു.
കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്ന യാത്രാ സമിതി ജി. സി. സി. കൺവെൻഷനിൽ വച്ചാണ് കമ്മിറ്റി രൂപീകരിച്ചത്. യു.എ.ഇ യിൽ ഹബ് വിഷയത്തിൽ രൂപീകൃതമായ കോർഡിനേഷൻ കമ്മറ്റിയുടെ പ്രതിനിധി അഡ്വക്കേറ്റ് ടീ.കെ. ഹഷിക് കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കെ. ടീ. സലിം വിഷയം അവതരിപ്പിച്ചു.
ഖത്തർ ഗൾഫ് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, സൗദി പ്രതിനിധി ഇടത്തൊടി കെ. ഭാസ്‌ക്കരൻ ,കെ. ജനാർദനൻ, റെവ. രൺജി വർഗീസ് മല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ചെയർമാൻ ഇ.കെ.സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സീ.എ. ബക്കർ സ്വാഗതവും .അജി ഭാസി നന്ദിയും രേഖപ്പെടുത്തി. വിവിധ സംഘടനകൾ നിർദ്ദേശിച്ച പേരുകൾ ഉൾപ്പെടുത്തി വിപുലമായ ജീ. സി. സി. കോർഡിനേഷൻ കമ്മിറ്റി ഭാവി പ്രവർത്തനത്തിനായി രൂപീകരിച്ചിരിക്കുന്നത്.
പ്രിൻസ് നടരാജൻ (Indian School Chairman) , ജീ.കെ.നായർ (BKS President), ഡോ: പീ.വീ ചെറിയാൻ, റെവ. രൺജി വർഗീസ് മല്ലപ്പള്ളി (Christian Ecumenical Council), എസ്. വീ. ജലീൽ (KMCC), എബ്രഹാം ജോൺ , കെ. ജനാർദനൻ , ഡോ: കമരുധീൻ, കെ. സീ. ഫിലിപ്പ്, ഇസ്മയിൽ റാവുത്തർ (യു.എ.ഇ), ഫരീദ് തിക്കൊടി (ഖത്തർ ), ഷിജിൻ (സൗദി) എന്നിവരെ രക്ഷധികരികലായും, എൻ കെ. മാത്യു (IOGC) ,സീ. കെ. അബ്ദുൽ റഹ്മാൻ, കെ.സീ. സൈനുദ്ധീൻ സകാഫി (ICF), വീ.പീ,കെ അബൂബക്കർ ഹാജി ( Al Ihsan), അജിത് കുമാർ (Kudumba Sauhrutha Vedi).കെ. എം, ബാബുജി നായർ (Daya Perambra), ജോയ് വെട്ടികാടൻ (People's Forum), അജയകൃഷ്ണൻ (ICRF), ചെമ്പൻ ജലാൽ (Malappturam Jilla Pravasi association), സയെദ് റമദാൻ നദവി (KIG), എൻ.കെ. മുഹമ്മദലി , റഷീദ് സീ. എച് (Mahe association) . സിയാദ് ഏലംകുളം (JCC),അബ്ദുൽ ലത്തീഫ് (Koyilandy Koottam). ബിജു മാലയിൽ (IYCC), അനിൽകുമാർ , UK, വീ.കെ. മനോജ് വടകര. മുഹമ്മദ് വീ.പീ.കെ RCS), , സുധീർ തിരുനിലത്ത് (Matha Amruthantha mayi Seva samithi), കെ.ആർ നായർ, ഫസൽ പേരാമ്പ്ര, ആഷിക് മുഹമ്മദ്, രഫീഖ് അബ്ദുള്ള ,കമാൽ മോഹിയധീൻ, റിയാസ് നടുവഞ്ചേരി (Indian islahi Cnter), പമ്പാവാസൻ നായർ (NSS), ബിന്ശാദ് പിനങ്ങൊടു (Youth India), ലത്തീഫ് ആയഞ്ചേരി (OICC), നവീൻ എം. റസാക്ക് മൂഴിക്കൽ, അബ്ദുൽ റഹ്മാൻ കുന്നുമൽ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

അഡ്വക്കേറ്റ് ടീ.കെ. ഹഷിക്, കെ.കെ. ഉസ്മാൻ,ഇടത്തൊടി കെ. ഭാസ്‌ക്കരൻ, കെ.സ്. മുഹമ്മദലി ( ഒമാൻ), ഇ.കെ. സലിം, ഇ.പീ.അനിൽ, കെ.ടീ.സലിം , എ.സി.എ ബക്കർ , അജി ഭാസി , കെ.വി. പ്രകാശ് എന്നിവർ അടങ്ങുന്ന വർക്കിങ് കമ്മിറ്റി ഭാവി പ്രവർത്തനങ്ങൾ തയ്യാറാക്കി കോർഡിനേഷൻ കമ്മിറ്റി മുൻപാകെ സമർപ്പിക്കുന്നതാണ്.

