കുവൈത്തിലെ ടാക്‌സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് കേന്ദ്രകമ്മറ്റി തെരെഞ്ഞെടുപ്പ് ഡിസംബർ 9 ശനിയാഴ്ച അബ്ബാസിയ ബാംമ്പൂസ് ഹാളിൽവച്ച് ഇലക്ഷൻ കമ്മീഷണർ ബഷീർ കെ.കെ. ഇലക്ഷൻ കൺവീനർ ജയലാൽ, രാജീവ് അനിൽകുമാർ,ആസിഫ്, ബീ.ഷെബീർ, എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

യാത്രയുടെ കേന്ദ്രകമ്മറ്റിപ്രസിഡന്റായി അനിൽ ആനാട്,ജനറൽ സെക്രട്ടറി, ജിസ്‌മോൻ ചാക്കോ,ട്രഷറർ അനൂപ് ആറ്റിങ്ങൾ,വൈസ്സ് പ്രസിഡന്റ്, കമറുദ്ദീൻജോയിന്റ് സെക്രട്ടറി, വിനോദ് പുന്നപ്ര.ജോയിന്റ് ട്രഷറർ മാത്യൂ മത്തായി,മീഡിയ കൺവീനർ ഫർഹാ9,ചാരിറ്റി കൺവീനർ വിഷാദ് അലി... എന്നിവരെ തെരെഞ്ഞെടുത്തു.

യാത്രയുടെ എല്ലായൂണിറ്റ്ഭാരവാഹികളും പാനൽ കൺവീനർമാരും മുൻഭരണസമിതിയും ഇലക്ഷനിൽ പങ്കെടുത്തു.യാത്രയുടെ മുൻ ഭരണകർത്താക്കളിൽ നിന്നും 2018 ഉപദേശകസമിതിയിലേക്ക് മനോജ്മഠത്തിൽ, നിസാർ പുനലൂർ, ശ്രീകാന്ത് ശ്രീലയം, ഷൈബീർ മൊയ്തീ9, ജമാൽ സൂപ്പിഎന്നിവരെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനിൽ ആനാട് യാത്രാ കുവൈറ്റ്ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലികൊടുത്ത് അധികാരം ഏറ്റെടുത്തു.