വിദേശത്തു്‌നിന്നു പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. വിമാന കമ്പനികളും മൃതദേഹം തൂക്കി നിരക്കു നിർണയിക്കുന്നത് ഒഴിവാക്കി സർവീസ് നടത്താൻ എത്രയും വേഗം രംഗത്ത് വരണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.

ഇക്കാലമത്രയും പരിഹാരമില്ലാതെ തുടരുന്നു പ്രവാസികളുടെ യാത്ര പ്രയാസങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ കൈക്കൊള്ളുകയും അടിക്കടി ഉണ്ടാവുന്ന ചാർജ്ജ് വർദ്ധനവും അവധിക്കാലങ്ങളിൽ അമിതമായ ചാർജും നിയന്ത്രിക്കാൻ ഗവൺമെന്റ് ഗൗരവതരമായ ഇടപെടൽ നടത്താൻ ലോക കേരള സഭ ഗൾഫ് മേഖല മുൻകൈ എടുക്കണം എന്നും യാത്ര സമിതി അഭ്യർത്ഥിച്ചു.

പ്രവാസി മലയാളികൾക്കു മതിയായ യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ലോക കേരള സഭ അംഗങ്ങൾക്കു മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു. അടുത്ത ലോക കേരള ഗൾഫ് മേഖല സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രമേയം ബന്ധപ്പെട്ട അധികാരികൾക്ക് നൽകികൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കാൻ ലോക കേരള സഭ അംഗങ്ങൾ സമ്മർദം ചെലുത്തണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു