ബഹ്‌റിനിലെ താര ദമ്പതികളായ ജയമേനോനും പ്രകാശ് വടകരയും നേതൃത്വം നൽകുന്ന യവനിക എന്ന നാടക പ്രവർത്തകരുടെ കൂട്ടായ്മ അത്തം മുതൽ തിരുവോണം വരെ ഓൺ ലൈനിൽ പൊലിമ ഒട്ടും കുറയാതെ ഓണാഘോഷം സംഘടിപ്പിച്ചു.

ഉദ്ഘാടന ദിവസമായ അത്തം നാളിൽ ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന ആപ്ത വാക്യത്തെ അനുസ്മരിപ്പിക്കുമാറ് കോവിഡ് എന്ന മഹാ മാരിയെ നേരിടുന്ന ആതുര സേവന രംഗത്തെയും, ജീവ കാരുണ്യ പ്രവർത്തകരായ ലോകമെമ്പാടുമുള്ള മലയാളികൾക്കും ആദരംഅർപ്പിച്ചു കൊണ്ട് യവനിക കൂട്ടായ്മയിലെ മുതിർന്നവരായ പൂയത്ത് ജയപ്രകാശും രാജു നായരും ഭദ്ര ദീപം കൊളുത്തി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓരോ ദിവസത്തെ പരിപാടികളും നിയന്ത്രിച്ചത് ജയമേനോനും പ്രകാശ് വടകരയുമായിരുന്നു. ഒരു ഓഡിറ്റോറിയത്തിൽ ഇരുന്ന് നമ്മൾ കലാപരിപാടികൾ ആസ്വദിക്കുന്ന പ്രതീതിയാണ് ഓരോ ദിവസത്തെ പ്രോഗ്രാം കാണുമ്പോൾ കാണികൾക്ക് അനുഭവപ്പെട്ടത് .പത്ത് ദിവസം നീണ്ടു നിന്ന വിവിധയിനം കലാപരിപാടികളിൽ ഓണപ്പാട്ടുകൾ, തിരുവാതിര, നൃത്യനൃത്തങ്ങൾ തുടങ്ങി മിമിക്രി മോണോലോഗ് റേഡിയോ നാടകം ഷോർട്ട് ഫിലിം തുടങ്ങി ഓർമ്മയിൽ എന്നും നില്കുന്ന വർണാഭമായ കലാപരിപാടികളാണ് അരങ്ങേറിയത്.

സലാം, ജയകുമാർ വർമ്മ, സാം തിരുവല്ല, വിജിത ശ്രീജിത്ത്, ശ്രീജിത്ത് ഫറോക്ക്, രമ്യാ പ്രമോദ്, ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, ചാർളി എന്നിവർ വിവിധ തരം ഗാനങ്ങൾ ആലപിച്ചു ..മനോജ് മോഹൻ, ശിവകുമാർ കൊല്ലോറാത്ത്, രാധാകൃഷ്ണൻ തെരുവത്ത്, പുഷ്പ്പമേനോൻ, രാജു നായർ, നന്ദകുമാർ, മജീദ് കൊച്ചിൻ, സഫിയ മജീദ്, സേതു, ജയാ മേനോൻ, പ്രകാശ് വടകര, വിക്രം .കെ .നായർ, ജിക്കു ചാക്കോ, ഇന്ദു നന്ദ കുമാർ, ഗോപൻ പഴുവിൽ, കലാ സേതു, ലതാ ജയപ്രകാശ്, ജയൻ ജേക്കബ്, ബിജി ശിവ, ശ്രീജിത്ത് പറശ്ശിനി സുവിത രാകേഷ്, രാകേഷ് എന്നിവർ വിവിധയിനം കലാ പരിപാടികൾ അവതരിപ്പിച്ചു.

ഓണപരിപാടികളിൽ നിന്നും വേറിട്ട അനുഭവമായിരുന്നു ജീവിതത്തിലെ ആസുരമായ നമ്മെ അലോസരപ്പെടുത്തുന്ന സ്വന്തം നിഴലുകളുടെ അവസ്ഥയെ മനോഹരമായി അവതരിപ്പിച്ച ചെറു കഥ ജയമേനോൻ എഴുതി അവതരിപ്പിച്ച ദി ഷാഡോസ് (നിഴലുകളെ പേടിക്കണം).