- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ നൽകാതെ അമ്മയെ പട്ടിണിക്കിട്ട ശേഷം നൽകിയത് ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നു വേവിച്ചത്! ഐസിഎസ് ഭീകരതയെ കുറിച്ച് ഇറാഖി എംപി ചാനലിൽ പറഞ്ഞത്
കാതടപ്പിക്കുന്ന ഐസിഎസ് ഭീകരതയുടെ മറ്റൊരു വെളിപ്പെടുത്തൽ കൂടി. യസീദി സ്ത്രീയെ മൂന്ന് ദിവസം പട്ടിണക്കിട്ട ശേഷം ഭക്ഷണമായി നൽകിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവർക്ക് ചോറും കറിയും നൽകിയത്. അപ്പോൾ അവർ ഒരിക്കലും കരുതിയില്ല സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താൻ ഭക്ഷിച്ചതെന്ന്. ഒരു ഇറാഖി എംപിയാണ് ഐസിഎസിന്റെ ഈ ക്രൂര പീഡന കഥ പുറത്ത് പറഞ്ഞത്. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ നൽകാതെ ലൈംഗിക അടിമയായ തടവിൽ പാർപ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാൻ ദാഖിൽ പറയുന്നു. യസീദികൾക്ക് നേരെ കൊടിയ പീഡനമാണ് ഐസിഎസ് തീവ്രവാദികൾ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താൻ ആരാധകരായാണ് തീവ്രവാദികൾ കണക്കാക്കുന്നത്. ഇതിനാൽ ന്യൂനപക്ഷമായ ഇവർക്കെതിരെ കൊടിയ പീഡനമാണ് ഇവർ അഴിച്ചു വിടുന്നത്. ആയിരക്കണക്കിന് യസീദികളെയാണ് ഇവർ കൊന്നൊടുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളുമായാണ് കണക്കാക്കുന്നത്. ഈജിപ്ഷ്യൻ ടിവി ചാനലായ എക്‌സ്ട്രാ ന്യൂ
കാതടപ്പിക്കുന്ന ഐസിഎസ് ഭീകരതയുടെ മറ്റൊരു വെളിപ്പെടുത്തൽ കൂടി. യസീദി സ്ത്രീയെ മൂന്ന് ദിവസം പട്ടിണക്കിട്ട ശേഷം ഭക്ഷണമായി നൽകിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവർക്ക് ചോറും കറിയും നൽകിയത്. അപ്പോൾ അവർ ഒരിക്കലും കരുതിയില്ല സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താൻ ഭക്ഷിച്ചതെന്ന്. ഒരു ഇറാഖി എംപിയാണ് ഐസിഎസിന്റെ ഈ ക്രൂര പീഡന കഥ പുറത്ത് പറഞ്ഞത്.
ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ നൽകാതെ ലൈംഗിക അടിമയായ തടവിൽ പാർപ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാൻ ദാഖിൽ പറയുന്നു. യസീദികൾക്ക് നേരെ കൊടിയ പീഡനമാണ് ഐസിഎസ് തീവ്രവാദികൾ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താൻ ആരാധകരായാണ് തീവ്രവാദികൾ കണക്കാക്കുന്നത്. ഇതിനാൽ ന്യൂനപക്ഷമായ ഇവർക്കെതിരെ കൊടിയ പീഡനമാണ് ഇവർ അഴിച്ചു വിടുന്നത്. ആയിരക്കണക്കിന് യസീദികളെയാണ് ഇവർ കൊന്നൊടുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളുമായാണ് കണക്കാക്കുന്നത്. ഈജിപ്ഷ്യൻ ടിവി ചാനലായ എക്‌സ്ട്രാ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദാഖിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇവരിൽ നിന്നും രക്ഷപ്പെട്ട യുവതി തന്നെയാണ് ഈ കഥ പുറത്ത് പറഞ്ഞത്. മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ തരാതെ പട്ടിണിക്കിട്ടു. അതിനു ശേഷം ഒരു പ്ലേറ്റ് ചോറും ഇറച്ചിക്കറിയും തന്നു. വിശപ്പുകാരണം മുഴുവനും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തീവ്രവാദികൾ ഇവരോട് ക്രൂരമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. തിന്നത് തന്റെ പക്കൽ നിന്നും ഇവർ തട്ടിയെടുത്ത സ്വന്തം കുഞ്ഞിന്റെ ശരീരമാണ് എന്നത് ഈ അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം അച്ഛന്റെയും അഞ്ച് സഹോദരിമാർക്കും മുമ്പിൽ ബലാത്സംഗം ചെയ്തുകൊന്ന കഥയും ദാഖിൽ പങ്കുവെച്ചു. യസീദികൾ ഐസിഎസ് തീവ്രവാദികളുടെ കൊടിയ പീഡനത്തിനാണ് ഇരയാകുന്നത്.